Friday, April 11, 2025 6:21 am

പത്തനംതിട്ടയിൽ പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുങ്ഫു അധ്യാപകനെ ഇലവുംതിട്ട പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുങ്ഫു അധ്യാപകനെ ഇലവുംതിട്ട പോലീസ് പിടികൂടി. ഇയാൾ ഉളനാട് നടത്തുന്ന കുങ്ഫു പരിശീലനകേന്ദ്രത്തിൽ വെച്ചാണ് കൗമാരക്കാരനുനേരെ ലൈംഗിക അതിക്രമം കാണിച്ചത്. പന്തളം ഉളനാട് സജി ഭവനം വീട്ടിൽ സാം ജോൺ (45) ആണ് അറസ്റ്റിലായത്.  2023 ഓഗസ്റ്റ് 15 ന് രാവിലെ 10 ന് ശേഷം കുട്ടിയെ സ്ഥാപനത്തിൽ വെച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതി തുടർന്ന് പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു. ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും പല തരത്തിൽ ലൈംഗിക അതിക്രമം നടത്തി. ഈ മാസം 7 ന് പന്തളം പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ഇലവുംതിട്ട സ്റ്റേഷനിൽ അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ വീടിനടുത്തുനിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സാക്ഷികൾ തിരിച്ചറിഞ്ഞതിനെതുടർന്നു ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. മാനസികമായി പ്രയാസമനുഭവിച്ച കുട്ടിക്ക് ആവശ്യമായ കൗൺസിലിങും മറ്റും ലഭ്യമാക്കുന്നതിന് ശിശു ക്ഷേമസമിതിക്ക് ഇലവുംതിട്ട പോലീസ് റിപ്പോർട്ട്‌ നൽകി. ഇന്നലെ പത്തനംതിട്ട ജെ എഫ് എം കോടതി ഒന്നിൽ എത്തിച്ച് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിക്ക് ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകൾ കൂടിയുണ്ട്. 2020 ലും 21 ലും രജിസ്റ്റർ ചെയ്ത ദേഹോപദ്രവ ഗാർഹിക പീഡനക്കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമ സ്റ്റണ്ട് കോർഡിനേറ്ററുടെ മുറിയിൽ നിന്നും കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: മലയാള സിനിമയിലെ സ്റ്റണ്ട് കോർഡിനേറ്ററുടെ ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ്...

കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

0
പത്തനംതിട്ട : സമൂഹ മനസാക്ഷിയെ ഏറെ ‌ഞെട്ടിച്ച പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ...

ആശങ്ക ഒഴിയാതെ യുഎസ് ഓഹരി വിപണി ; ചൈനക്കെതിരെ തീരുവ 145 ശതമാനമെന്ന് വൈറ്റ്...

0
വാഷിങ്ടൺ: ആശങ്ക ഒഴിയാതെ യുഎസ് ഓഹരി വിപണി. മറ്റ് രാജ്യങ്ങൾക്ക് മേൽ...

കൊച്ചിയിൽ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി

0
കൊച്ചി : കൊച്ചിയിൽ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ജില്ലാ...