പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ പുതിയ ഭരണസമിതി നിലവിൽ വന്നതിനു ശേഷം നഗരത്തില്‍ അനധികൃത കെട്ടിടനിര്‍മ്മാണങ്ങളും അനുമതിയില്ലാതെയുള്ള ഭൂമി നികത്തലും വ്യാപകമായി. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് പത്തനംതിട്ട നഗരസഭ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവായത്. പുതിയ കൌണ്‍സില്‍ അധികാരമേറ്റത് മുതല്‍ 2022 ആഗസ്റ്റ് 4 വരെ പത്തനംതിട്ട നഗരസഭാ പരിധിയില്‍ 25 അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതായി വിവരാവകാശരേഖയില്‍ പറയുന്നു. ഇവരുടെ പേരുവിവരം ചുവടെ:-
(1) ഷാൻ വലഞ്ചുഴി, (2)അജ്മൽ എംപി ബാറ്ററി കട ആനപ്പാറ, (3)ഷിഹാസ ലബ്ബവിളയിൽ, (4)എബ്രഹാം വർഗീസ് തെങ്ങുംതറയിൽ, (5)ലെനിൻ കെ അതുല്യ ഫർണിച്ചർ, (6)അബ്ദുൽ അസീസ് പുതുവീട് പേട്ട, (7)പ്രസാദ് ലക്ഷംവീട് താഴെ വെട്ടിപ്പുറം, (8)എബ്രഹാം ബാബു എബ്രഹാം കിഴക്കേടത്ത് മറിയം കോംപ്ലക്സ്, (9)ലിസി ഫെലിക്സ് സണ്ണി കോട്ടേജ് കുമ്പഴ, (10)ഷെഫീഖ് മുഹമ്മദാലി സുമയ്യ മൻസിൽ, (11)അബ്ദുൽ അസീസ് അലങ്കാരത്ത് വീട് കുലശേഖരപതി, (12)നടരാജൻ, (13)മീരാ സാഹിബ് റാവുത്തർ നാരകത്തിനാൽ കുഴിയിൽ പത്തനംതിട്ട, (14)കുഞ്ഞമ്മ ഫിലിപ്പ്, (15)സുരേന്ദ്രൻ പിള്ള വാഴിത്തടത്ത് വീട്, (16)നൗഷാദ് അൻവർ മൻസിൽ ചിറ്റൂർ, (17)നിഷ മേലെ മണ്ണിൽ വലഞ്ചൂരി, (18)മോളി കിണർവിളയിൽ കുമ്പഴ വടക്ക്, (19)അബ്ദുൽ കരീം കൊല്ലം പറമ്പിൽ വെട്ടിപ്പുറം, (20)നൗഷാദ് അൻവർ മൻസിൽ ചിറ്റൂർ, (21)സാറാമ്മ തോമസ് തണുങ്ങാട്ടിൽ, (22) രാജേന്ദ്രൻ, (23) സാലി എബ്രഹാം, (24) അയ്യൂബ് ഖാൻ അലങ്കാരത്ത് വീട് കുലശേഖരപതി, (25) അൽ അമീൻ കുരുവിക്കാട്ടിൽ ചിറ്റൂർ എന്നിവരാണ് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർ.
അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് നഗരസഭയിൽ നിന്നും നോട്ടീസും നൽകിയിട്ടുണ്ട്. 25 അനധികൃത നിർമ്മാണങ്ങള്‍ നടന്നതിൽ ഒന്ന് മാത്രമേ പൊളിച്ചുമാറ്റിയിട്ടുള്ളൂ. ആനപ്പാറ സ്വദേശി അജ്മൽ അബാൻ ജംഗ്ഷനിലെ വയലിൽ നടത്തിയ നിർമ്മാണമാണ് പൊളിച്ചുമാറ്റിയത്. അതും റഷീദിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മറ്റുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും പൊളിച്ചു മാറ്റണമെന്ന് റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു.
പത്തനംതിട്ട നഗരസഭയില്‍ വന്‍ തോതില്‍ നിലം നികത്തല്‍ നടക്കുകയാണ്. കുമ്പഴ ഹില്‍സ് പാര്‍ക്ക് ഹോട്ടലിന് എതിര്‍വശം ഇരുപത്തിഒന്നാം വാര്‍ഡില്‍ പട്ടാപ്പകലാണ് വയല്‍ നികത്തുന്നത്. നഗരസഭാ അധികൃതരുടെ ഒത്താശയോടെയാണ് ഇവിടെ വന്‍ തോതില്‍ ഭൂമി നികത്തല്‍ നടക്കുന്നതെന്നും ആരോപണമുണ്ട്.