റാന്നി: സംസ്ഥാന പാതയിൽ റാന്നി മാമുക്ക് ജംഗ്ഷനിലെയും ഇട്ടിയപ്പാറ ബൈപാസ് ജംഗ്ഷനിലെയും അനധികൃത പാർക്കിംങ്ങ് കാരണം ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. പോലീസിൻ്റെ നോ പാർക്കിംങ്ങ് മുന്നറിയിപ്പ് ബോർഡിന് മുൻപിലും നീണ്ട നിരയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സംസ്ഥാന പാതയിൽ റാന്നി മാമുക്ക് ജംഗ്ഷൻ മുതൽ ബൈപാസ് ജംഗ്ഷൻ വരെ നിത്യവും അനധികൃത പാർക്കിംങ്ങ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതെന്നുള്ള പരാതിക്ക് പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇട്ടിയപ്പാറ മുതൽ ബ്ലോക്ക്പടിവരെ പാതയുടെ ഇരുവശവും സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങ് ആണ് ഗതാഗത കുരുക്കുണ്ടാകുവാൻ പ്രധാന കാരണം. അനധികൃതമായി വാഹനങ്ങൾ റോഡിൽ പാർക്കു ചെയ്യുമ്പോൾ റോഡിൻ്റെ ഇരുഭാഗത്തുനിന്നും വലിയ വാഹനങ്ങൾ വന്നാൽ കടന്നുപോകാൻ പ്രയാസമാകുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം.
മാമുക്ക് ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഓഡിറ്റോറിയത്തിൽ പരിപാടികൾക്ക് വരുന്ന വാഹനങ്ങളും ബൈപാസ് ജംഗ്ഷനിൽ കടകളിൽ എത്തുന്ന വാഹനങ്ങളും റോഡിൽ തന്നെയാണ് പാർക്കു ചെയ്യുന്നത്. ബൈപാസ് റോഡ് ജംഗ്ഷനിൽ പോലീസ് സ്ഥാപിച്ച നോ പാർക്കിംങ്ങ് ബോർഡിൻ്റെ മുൻപിലാണ് സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിര. സംസ്ഥാന പാതയിൽ മാമുക്ക് ജംഗ്ഷനിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ അടക്കം അനധികൃത പാർക്കിംങ്ങ് കാരണം ജംഗ്ഷൻ തിരിഞ്ഞ് പോകുന്നതിന് തടസം നേരിടുന്നതും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. പരിഹാരം കാണേണ്ട വകുപ്പുകളുടെ ബന്ധപ്പെട്ടവർക്ക് കാരണം അറിയാമെങ്കിലും നടപടിയെടുക്കാതെ കണ്ണടക്കുന്ന അവസ്ഥയിലാണ്. സംസ്ഥാന പാതയിലെ അനധികൃത വാഹന പാർക്കിങ്ങിന് അടിയന്തിര നടപടി ഉണ്ടാകണമെന്ന് റാന്നി നിവാസികളുടെ ആവിശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.