തിരുവനന്തപുരം: ഭൂനിയമങ്ങൾ ലംഘിച്ച് തലസ്ഥാനത്ത് അനധികൃത പാറഖനനം. തിരുവനന്തപുരം വെള്ളറടയിലാണ് എൽ.എ പട്ടയ ഭൂമിയിൽ വൻ ഖനനം നടക്കുന്നത്.. വർഷങ്ങൾക്കു മുൻപ് ആദിവാസികൾക്കായി നൽകിയ പട്ടയഭൂമിയാണ് ഇവിടം. നെയ്യാർ വന്യജീവി സങ്കേതത്തിന് മൂന്ന് കിലോമീറ്റർ അകലത്തിലാണ് വെള്ളറടയിലെ അനധികൃത ഖനനം നടക്കുന്നത്. പ്രദേശത്തെ ഖനനം നടക്കുന്നതടക്കമുള്ള 300 ഏക്കറോളം ഭൂമി വർഷങ്ങൾക്കു മുൻപ് ആദിവാസികൾക്ക് പട്ടയം നൽകിയതാണ്. കാണിപ്പറ്റ് എന്ന പേരിലുള്ള ഈ പട്ടയ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയാണ് പാറ പൊട്ടിക്കുന്നത്. കാണിപ്പറ്റ് എൽ എ പട്ടയത്തിൽ ഉൾപ്പെട്ടതാണ്. എൽ എ പട്ടയഭൂമിയിൽ ഖനനം നടത്തരുതെന്ന് 2015 ലെ മിനറൽസ് ആൻഡ് മൈൻസ് കൺസഷൻ ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. ഇത് നിലനിൽക്കവെയാണ് വെള്ളറടയിൽ നൂറുകണക്കിന് എക്കറിലെ പാറ പൊട്ടിക്കുന്നത്. ക്വാറി പ്രവർത്തനമാരംഭിക്കുന്നതിനെതിരെ നാട്ടുകാർ സമരങ്ങൾ നടത്തിയിരുന്നു. എന്നാൽ കോവിഡിന്റെ മറവിൽ വ്യാജരേഖ സൃഷ്ടിച്ച് അനുമതി നേടിയെന്നാണ് ആക്ഷേപം. ക്വാറിക്കെതിരെ നാട്ടുകാർ ഹൈക്കോടതിയിൽ നൽകിയ കേസും റവന്യൂ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം അനന്തമായി നീളുകയാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033