കോന്നി : തണ്ണിത്തോട് മേക്കണം റോഡിലും അനധികൃത പാറ പൊട്ടിക്കൽ സജീവം. വീട് നിർമ്മാണത്തിന്റെ മറവിലാണ് ഇവിടെ വൻതോതിൽ പാറ പൊട്ടിച്ച് കടത്തുന്നത്. മേക്കണം സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പാറ അനധികൃതമായി പൊട്ടിച്ച് കടത്തുന്നത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും പൊട്ടിച്ച് മാറ്റിയ പാറ ഇവിടെ നിന്നും അരക്കിലോമീറ്റർ മാറിയാണ് കൂട്ടി ഇട്ടിരിക്കുന്നത്. ജാക്കാമറ ഉപയോഗിച്ചാണ് പാറ പൊട്ടിച്ച് മാറ്റുന്നത്. എന്നാൽ ഇത്തരത്തിൽ പാറ പൊട്ടിക്കാൻ പ്രദേശത്ത് അനുമതിയുമില്ല.
തണ്ണിത്തോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത പാറ ഖനനം നടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉണ്ട്. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നും പൊട്ടിച്ച് മാറ്റുന്ന പാറ വലിയ വിലക്കാണ് വിറ്റഴിക്കുന്നത്. സ്വകാര്യ കരാറുകാരുടെ ലോബി ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ജിയോളജി ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി മടങ്ങിയതല്ലാതെ പിന്നീട് നടപടികൾ മുന്നോട് പോയില്ലെന്നും ആക്ഷേപമുണ്ട്. പട്ടയമില്ലാത്ത ഭൂമിയിൽ നിന്ന് പോലും ഈ തരത്തിൽ പാറ പൊട്ടിച്ച് കടത്തുന്നുണ്ട്. കോന്നി മണ്ഡലത്തിൽ ഒരു പാറ മടകൾ പോലും പ്രവർത്തിക്കാത്ത പഞ്ചായത്ത് എന്ന പ്രത്യേകതയും തണ്ണിത്തോട് പഞ്ചായത്തിനുണ്ട്. ഈ സാഹചര്യത്തിൽ ആണ് പഞ്ചായത്തിൽ ഈ തരത്തിൽ അനധികൃത പാറ പൊട്ടിക്കൽ നടക്കുന്നത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.