ഇടുക്കി: ഇടുക്കിയിലെ തോട്ട മേഖലയിലേക്ക് തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങൾ ഓടുന്നത് നിയമവിരുദ്ധമായി. തൊഴിലാളികളെ കുത്തിനിറച്ചെത്തുന്ന വാഹനങ്ങൾക്ക് പലതിനും മതിയായ രേഖകൾ പോലുമില്ല. വിഷയം ശ്രദ്ധയിൽപെട്ടതോടെ കുമളി പോലീസ് നടപടി തുടങ്ങി. തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴ്നാട്ടുകാരാണ്. ദിവസേന തൊഴിലാളികളെയും കൊണ്ട് നൂറുകണക്കിന് വാഹനങ്ങളാണ് കുമളി, കമ്പംമെട്ട് അതിർത്തികൾ കടന്ന് എത്തുന്നത്. ഒട്ടുമിക്ക വാഹനങ്ങളും സഞ്ചരിക്കുന്നത് അപകടകരമായാണ്. പോരാത്തതിന് മതിയായ രേഖകളുമില്ല.
കുമളിക്കടുത്ത് അമരാവതി രണ്ടാം മൈലിൽ ഇങ്ങനെ വന്ന വാഹനം കഴിഞ്ഞ ബുധനാഴ്ച അപകടത്തിൽ പെട്ടിരുന്നു. പരിശോധനയിൽ മാസങ്ങളോളമായി ഈ വാഹനം ഓടിക്കൊണ്ടിരുന്നത് രേഖകളില്ലാതെ എന്ന് കണ്ടെത്തുകയും ചെയ്തു. രണ്ട് മാസത്തിനിടെ കുമളിയുടെ പരിസരത്ത് ആകെ അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. അപകടം പതിവായതോടെയാണ് കുമളി പോലീസ് പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ദിവസം 13 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. പരിശോധന തുടരുമെന്നാണ് പോലീസ് പറയുന്നത്. അതേസമയം ആളുകളെ കുത്തിനിറച്ചുള്ള യാത്രകൾ ഒഴിവാക്കാൻ കൂടി നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-