Friday, May 2, 2025 8:00 pm

നിസാരക്കാരനല്ല ; നാരങ്ങയുടെ ഗുണം അറിയൂ…..

For full experience, Download our mobile application:
Get it on Google Play

വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡും നാരങ്ങയിൽ ധാരാളമുണ്ട്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്. പാനിയങ്ങളായോ വിഭവങ്ങളിലോ ഉള്‍പ്പെടുത്തി നാരങ്ങയുടെ രുചി നമ്മള്‍ ആസ്വദിക്കാറുണ്ടെങ്കിലും നിങ്ങളുടെ ദിനചര്യയില്‍ ഒരു നാരങ്ങ ഉള്‍പ്പെടുത്തുന്നത് ഗണ്യമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് എത്ര പേർക്ക് അറിയാം. താഴെ പറയുന്ന ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ നിങ്ങളുടെ ശരീരത്തിന് ഒരു നാരങ്ങയുടെ ആവശ്യമുണ്ടെന്ന് വേണം കരുതാന്‍.

നാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ സന്ധികളിലെ വീക്കം കുറയ്ക്കും. ഇത് ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകള്‍ക്ക് ഗുണം ചെയ്യും. നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കുകയും അസ്വസ്ഥതകള്‍ ശമിപ്പിക്കുകയും ചെയ്യും. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ഒരു സുപ്രധാന പോഷകമായ വിറ്റാമിന്‍ സി നാരങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ജലദോഷം പിടിപെടുകയോ ഇടയ്ക്കിടെ ക്ഷീണം അനുഭവപ്പെടുകയോ ചെയ്താല്‍ ദിവസവും ഒരു നാരങ്ങയുടെ നീര് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു.

നാരങ്ങയില്‍ കാണപ്പെടുന്ന സിട്രിക് ആസിഡ് ഭക്ഷണം കൂടുതല്‍ കാര്യക്ഷമമായി വിഘടിക്കാന്‍ സഹായിക്കുകയും ചെയ്യും. പതിവായി നാരങ്ങ കഴിക്കുന്നത് വയറുവേദന, ആസിഡ് റിഫ്ളക്സ് മറ്റ് ദഹന പ്രശ്നങ്ങള്‍ എന്നിവ ലഘൂകരിക്കും. നാരങ്ങ ഒരു പ്രകൃതിദത്ത ഊര്‍ജ്ജ വര്‍ദ്ധകമാണ്. ഇതിലെ വിറ്റാമിന്‍ സി ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുകയും ശരീരത്തെ ഊര്‍ജത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ നാരങ്ങയിലെ സിട്രിക് ആസിഡ് ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങളെ ആഗീരണം ചെയ്യുകയും ഇത് ദിവസം മുഴുവന്‍ ഊര്‍ജത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

വരണ്ടതും മങ്ങിയതുമായ ചര്‍മ്മമോ ഇടയ്ക്കിടെ ചര്‍മ്മം വിണ്ടുകീറുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ നാരങ്ങ സഹായിക്കും. വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദനത്തെ സഹായിക്കുന്നു. പാടുകള്‍, ചുളിവുകള്‍ എന്നിവ കുറയ്ക്കുകയും തിളക്കമുള്ള ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് നിര്‍ജലീകരണം സംഭവിക്കുകയാണെങ്കില്‍ നാരങ്ങ ഗുണപ്രദമാണ്, ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ നാരങ്ങയ്ക്ക് കഴിയും. ഈ സിട്രസ് പഴം ശരീരത്തിന്റെ പിഎച്ച് ലവല്‍ സന്തുലിതമാക്കാനും ജലം ആഗീരണം ചെയ്യാനും സഹായിക്കുന്നു. ഇത് ഉന്‍മേഷത്തോടെയിരിക്കാന്‍ സഹായിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലുവയിൽ കാറിനുള്ളിൽ നിന്ന് കഞ്ചാവ് പിടികൂടി

0
കൊച്ചി: ആലുവയിൽ കാറിനുള്ളിൽ നിന്ന് എക്സൈസ് സംഘം കഞ്ചാവ് പിടികൂടി. 486...

കൊടുമൺ ശക്തിസഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0
പത്തനംതിട്ട : കൊടുമൺ ശക്തിസഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ " ഭീകരവാദം തുലയട്ടെ, മാനവ...

മഹാരാഷ്ട്രയിൽ രണ്ട് മുസ്‌ലിം സ്ത്രീകൾ നമസ്‌കരിച്ചതിന് പിന്നാലെ ഗോമൂത്രം തളിച്ച് ഹിന്ദുത്വവാദികൾ

0
പൂനെ: രണ്ട് മുസ്‌ലിം സ്ത്രീകൾ നമസ്‌കരിച്ചതിന് പിന്നാലെ സ്ഥലത്ത് ഗോമൂത്രം തളിച്ച്...

കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനം മെയ് 9ന്

0
കോന്നി : കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനം...