പന്തീരാങ്കാവ് : പെരുമണ്ണ സര്‍വിസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെക്കാന്‍ ശ്രമിച്ച കൊടിയത്തൂര്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് അപ്രൈസറുടെ ജാഗ്രതയെ തുടര്‍ന്ന് തട്ടിപ്പിന് ശ്രമിച്ച കൊടിയത്തൂര്‍ നെല്ലിക്കാപറമ്പ് മാട്ടുമുറിക്കല്‍ സന്തോഷ് കുമാര്‍ (35), അയല്‍വാസി കെ.വിഷ്ണു (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അഞ്ച് പവന്‍ വരുന്ന ആഭരണവുമായായിരുന്നു ഇരുവരും ചൊവ്വാഴ്ച ബാങ്കിലെത്തിയത്. പണയം വെക്കാനുള്ള അപേക്ഷഫോറം വാങ്ങി പൂരിപ്പിച്ചശേഷം സ്വര്‍ണം പരിശോധനക്ക് നല്‍കിയപ്പോഴാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. ബാങ്ക് അപ്രൈസര്‍ കപില്‍ ദേവിന് സംശയംതോന്നിയ ഉടനെ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് സെക്രട്ടറിയുടെ പരാതിയില്‍ പന്തീരാങ്കാവ് പോലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു.
പെരുമണ്ണ സര്‍വിസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെക്കാന്‍ ശ്രമിച്ച കൊടിയത്തൂര്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment