Friday, May 9, 2025 7:59 pm

ശരീരത്തിലെ സ്‌റ്റോണിനെ അലിയിച്ചു കളയുന്ന കീഴാര്‍നെല്ലിയുടെ അതിശയകരമായ ഗുണങ്ങളെന്തെല്ലാമെന്നറിയാമോ?

For full experience, Download our mobile application:
Get it on Google Play

എവിടെയും വളരും, കിട്ടാനാണെങ്കില്‍ കയ്യെത്തും ദൂരത്ത്. സര്‍വസാധാരണമായി ചുറ്റുവട്ടത്തു നിന്നു പറിച്ചെടുക്കാനാവുന്ന ഒരുപച്ചമരുന്നാണ് കീഴാര്‍നെല്ലി. ഔഷധഗുണങ്ങളാണെങ്കിലോ അതിശയിപ്പിക്കുന്നതും. മൂത്രത്തിലെ കല്ല്, മഞ്ഞപ്പിത്തം, പ്രമേഹം, മുടികൊഴിച്ചില്‍, തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുളള പരിഹാരമാര്‍ഗ്ഗമാണ് കീഴാര്‍നെല്ലി. നാട്ടുവൈദ്യത്തില്‍ കീഴാര്‍നെല്ലിക്കുളള പ്രാധാന്യം എന്തൊക്കെയാണെന്നു നോക്കാം.

കിഡ്‌നിസ്റ്റോണ്‍ – സ്‌റ്റോണ്‍ബ്രേക്കര്‍ എന്നാണ് ഇംഗ്ലീഷില്‍ കീഴാര്‍നെല്ലി അറിയപ്പെടുന്നത്. നമ്മുടെ നാട്ടിലും ചിലയിടങ്ങളില്‍ കല്ലുരുക്കി എന്ന പേര് ഈ പച്ചമരുന്നിനുണ്ട്. നന്നായി വൃത്തിയാക്കിയ കീഴാര്‍നെല്ലി സമൂലം അരച്ച് നീരെടുത്താണ് മൂത്രത്തില്‍ കല്ലിനുളള ചികിത്സ നടത്തുന്നത്. കീഴാര്‍നെല്ലിയുടെ നീര്, മൂത്രത്തിലെ കാല്‍സ്യത്തിന്റെ അളവിനെ കൂറച്ച് കല്ലുകളുടെ രൂപീകരണം തടയുന്നു. പടിപടിയായാണ് ഒരാളുടെ മൂത്രത്തില്‍ കല്ലുകള്‍ രൂപപ്പെടുക. കല്ലിന്റെ രൂപികരണത്തിലെ പ്രക്രിയകളെ തടയാന്‍ കീഴാര്‍നെല്ലിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് കഴിവുണ്ട്. പച്ച മരുന്നിന്റെ ഈ കഴിവാണ് രോഗചികിത്സക്കായി ഉപയോഗിക്കുന്നത്. വിദഗ്ധനായ ഒരാളുടെ മേല്‍നോട്ടത്തില്‍ വേണം ചികിത്സ നടത്തേണ്ടത്.

മഞ്ഞപ്പിത്തം – ജോണ്ടിസ് അഥവാ മഞ്ഞപ്പിത്തത്തിന്റെ ചികിത്സിക്കാനായി കീഴാര്‍നെല്ലി ഉപയോഗിക്കുന്നത് നാട്ടിന്‍പുറങ്ങളില്‍ സാധാരണമാണ്. കീഴാര്‍നെല്ലിയുടെ നീര് പാലിനൊപ്പം ചേര്‍ത്താണ് ഹെപ്പറ്റൈസിസ് – ബി ക്കുളള ചികിത‌സ നടത്തുന്നത്. കരളിനെ സംരക്ഷിക്കാന്‍ ഈ പച്ചമരുന്നിന് കഴിവുണ്ട്. കരളിന്റെ പുറംചട്ടയുടെ ആരോഗ്യം നിലനിര്‍ത്താനും പൂനര്‍നിര്‍മ്മിക്കാനും കീഴാര്‍നെല്ലി ഫലപ്രദമാണ്. ഹെപ്പറ്റൈസിസ് – എ, ലിവര്‍ സിറോസിസ്, ഹെപ്പറ്റൈസിസ് – ബി എന്നിവ മാറാനും കീഴാര്‍ നെല്ലി ഫലപ്രദമാണ്. എന്നാല്‍ സ്വയം ചികിത്‌സ നടത്താതെ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം ഇക്കാര്യത്തില്‍ തേടേണ്ടതാണ്.

മൈഗ്രേന്‍ – വേരോട് പറിച്ചെടുത്ത കീഴാര്‍നെല്ലി നന്നായി വൃത്തിയാക്കിയതിനുശേഷം ചെറുകഷ്ണങ്ങളാക്കി മുറിക്കുക. ശൂദ്ധമായ എള്ളെണ്ണ ഒരു ഇരുമ്പുചട്ടിയില്‍ ചൂടാക്കി അതിലേക്ക് ചെറുതാക്കി മുറിച്ചു വെച്ചിരിക്കുന്ന കീഴാര്‍നെല്ലി ഇട്ട് വറ്റിച്ചെടുക്കണം. ചാറ് എണ്ണയിലേക്കിറങ്ങാനായി ഒരു സ്പൂണു കൊണ്ട് നന്നായി പ്രസ് ചെയ്ത് വേണം ഇളക്കേണ്ടത്. ഈ എണ്ണ ഇളം ചൂടോടെ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മൈഗ്രേന്‍ ശമിക്കും. ഇത് സ്ഥിരമായി ചെയ്യുന്നത് നല്ല ഫലം ലഭിക്കാന്‍ സഹായകമാണ്.

അള്‍സറിനും മുറിവുകള്‍ക്കും പനിക്കും – കീഴാര്‍നെല്ലി അരച്ച് പേസ്റ്റ് രൂപത്തിലാക്കി കഞ്ഞിവെളളത്തില്‍ചാലിച്ച് പുരട്ടിയാല്‍ മുറിവുണങ്ങും. കീഴാര്‍നെല്ലിയുടെ ഇല തിളപ്പിച്ചോ കഷായം വെച്ചോ കുടിക്കുന്നത് പനിമാറാന്‍ സഹായകമാണ്. രണ്ട് ടീസ്പൂണ്‍ വീതം ദിവസം മൂന്നുനേരം കഴിച്ചാല്‍ നല്ല ആശ്വാസം ലഭിക്കും.
വയറിളക്കം, അമിതരക്തസ്രാവം – കീഴാര്‍നെല്ലിയുടെ തളിരില കഷായം വെച്ച് ദിവസം ഒരു ടിസ്പൂണ്‍ വീതം കുടിക്കുന്നത് വയറിളക്കം ശമിപ്പിക്കും. ആര്‍ത്തവകാലത്തെ അമിതരക്തസ്രാവം പരിഹരിക്കാന്‍ നാല് ടേബിള്‍സ്പൂണ്‍ കീഴാര്‍നെല്ലി ജ്യൂസ് വെണ്ണചേര്‍ത്ത് രാവിലെയും രാത്രിയും കഴിച്ചാല്‍ മതിയാവും.

ത്വക്ക് രോഗങ്ങളെ അകറ്റുന്നു – പുഴുക്കടി, വളംകടി തുടങ്ങിയ ത്വക്ക് രോഗങ്ങളെ അകറ്റുന്നു. കീഴാര്‍നെല്ലിയുടെ ഇലയുടെ താഴെ ഭാഗത്തായി കാണുന്ന കായ്മണികള്‍ ഉണക്കിപ്പൊടിച്ച് വെളളവും ചേര്‍ത്ത് അസുഖമുളള ഭാഗത്തു പുരട്ടിയാല്‍ രോഗശമനം ഉണ്ടാകും. ചൊറി, ചിരങ്ങ്, കരപ്പന്‍ എന്നിവ മാറാന്‍ കീഴാര്‍നെല്ലിനീര് ഉപ്പും ചേര്‍ത്ത് രോഗം ബാധിച്ച ഭാഗങ്ങളില്‍ പുരട്ടണം. കീഴാര്‍നെല്ലിയും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുന്നത് സോറിയായിസ് കുറയാന്‍ സഹായിക്കും. ഈ കുഴമ്പ് ചൊറിയും കരപ്പനും മാറാനും നല്ലതാണ്. കുഷ്ഠരോഗ ചികിത്‌സയിലും ഈ പച്ചമരുന്ന് ഉപയാഗിച്ചു വരുന്നു.

കരളിനെയും കണ്ണിനെയും സംരക്ഷിക്കുന്നു – ലിവറിനും കണ്ണിനും ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മാറാന്‍ കീഴാര്‍നെല്ലി ഉണക്കിപ്പൊടിച്ചത് ഒരു ടിസ്പൂണ്‍ വീതം ചൂടുവെളളത്തില്‍ കലര്‍ത്തി രാവിലെ വെറും വയറ്റില്‍ കഴിക്കണം.
കീഴാര്‍നെല്ലി ജ്യസിന്റെ ഗുണങ്ങള്‍ – കീഴാര്‍നെല്ലി സമൂലം അരച്ച് രാവിലെ വെറും വയറ്റില്‍ 45-50 മില്ലി അളവില്‍ കഴിക്കുന്നതിലൂടെ സ്ത്രീകളിലെ വെളളപോക്ക്, ആര്‍ത്തവസമയത്തെ അമിതരക്തസ്രാവം, മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങള്‍, ശുക്ലസ്രാവം എന്നിവക്ക് പരിഹാരമാണ്.

നല്ലൊരു ആന്റി ഓക്‌സിഡന്റായ കീഴാര്‍നെല്ലി ബ്രോങ്കൈറ്റിസ്, ആസ്മ, മലേറിയ, രക്തദൂഷ്യം, എക്കിള്‍ എന്നിവ മാറാനായി ഉപയോഗിച്ചു വരുന്നു. യുനാനി ചികിത്സയില്‍ കടുത്ത വയറിളക്കത്തിന് മരുന്നായി കീഴാര്‍നെല്ലി ഉപയോഗിക്കുന്നുണ്ട്. പാമ്പുകടി മൂലം അമിതമായി രക്തം സ്രാവം ഉണ്ടാകുമ്പോള്‍ രക്തസ്രാവം നിര്‍ത്താന്‍ കീഴാര്‍നെല്ലി ഉപയോഗിക്കുന്നു. കരളിന്റെയും പ്ലീഹയുടെയും വീക്കം കുറക്കാന്‍ കീഴാര്‍നെല്ലിക്ക് കഴിവുണ്ട്. മുടി കൊഴിച്ചില്‍ മാറാനും മുടി തഴച്ചുവളരാനും കീഴാര്‍നെല്ലി എണ്ണ കാച്ചി പുരട്ടുന്നത് നല്ലതാണ്.
മഞ്ഞപ്പിത്തം – ജോണ്ടിസ് പോലെയുള്ള രോഗങ്ങൾക്ക് ഡോക്ടറെ കണ്ടു അസുഖം ഭേദപ്പെട്ട ശേഷം വേണം പച്ചമരുന്നുകൾ ഉപയോഗിക്കാൻ. അതും ഡോക്ടറുടെ നിർദേശപ്രകാരമേ പാടുള്ളൂ. രോഗത്തിന്റെ ഗൗരവമനുസരിച്ചു വേണം ചികിത്സ നിശ്ചയിക്കാൻ. അതിനാൽ എല്ലായ്‌പോഴും സ്വയം ചികിത്സക്ക് നിൽക്കരുത്. എല്ലാ നാട്ടുമരുന്നുകളും, ഒറ്റമൂലികളും എല്ലായ്‌പോഴും എല്ലാവരിലും ഫലിക്കില്ല എന്ന് കൂടി ഓർമിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്എസ്എൽസി സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 2 വരെ

0
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ...

അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

0
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂർ സെക്ടറിലാണ്...

പാകിസ്താൻ ആക്രമണത്തിൽ ജമ്മുകശ്മീരിൽ രണ്ട് വിദ്യാർഥികൾ മരിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി

0
ന്യൂഡൽഹി: പാകിസ്താൻ നടത്തിയ ആക്രമണത്തിൽ ജമ്മുകശ്മീരിൽ രണ്ട് വിദ്യാർഥികൾ മരിച്ചുവെന്ന് വിദേശകാര്യ...

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി...