ഗർഭകാലത്ത് മാത്രമല്ല മുലയൂട്ടുന്ന സമയത്തും വേണം ഭക്ഷണത്തില്‍ ശ്രദ്ധ. ആറ് മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ. അത് കൊണ്ട് തന്നെ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്.
ധാരാളം അന്നജവും പ്രോട്ടീനുകളും ആവശ്യത്തിന് കൊഴുപ്പുമടങ്ങിയ ഭക്ഷണം മുലപ്പാല്‍ നന്നായി ഉണ്ടാകാന്‍ ആവശ്യമാണ്. മത്സ്യം, മാംസം, പയറുവര്‍ഗങ്ങള്‍ എന്നിവ നല്ല പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.
ഇലക്കറികള്‍ ധാരാളമായി ഉപയോഗിക്കുന്നത് ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ സഹായിക്കും. മൂലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.
ഒന്ന്. പച്ചക്കറികള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. പച്ച ഇലക്കറികളില്‍ ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്, ഇത് മുലപ്പാൽ കൂട്ടുന്നതിന് സഹായിക്കുന്നു.
രണ്ട്. അണ്ടിപ്പരിപ്പ് ഇരുമ്പ്, കാല്‍സ്യം, സിങ്ക്, വൈറ്റമിന്‍ കെ, ബി എന്നിവ പോലുള്ള അവശ്യ ധാതുക്കളാല്‍ സമ്പുഷ്ടമാണ് അണ്ടിപ്പരിപ്പ്. ഫാറ്റി ആസിഡുകളുടെയും പ്രോട്ടീന്റെയും ആരോഗ്യകരമായ ഉറവിടമാണ്. മുലപ്പാല്‍ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണത്തിൽ അണ്ടിപരിപ്പിനെയും ഉൾപ്പെടുത്താം.
മൂന്ന്. ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ഈസ്ട്രജന്‍ എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, കുഞ്ഞിന് ആവശ്യമായ പാല്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനും നല്ലതാണ്.
നാല്. മുലയൂട്ടുന്ന അമ്മമാർക്ക് പോഷകങ്ങളുടെ കലവറയാണ് അവാക്കാഡോ. അവക്കാഡോയുടെ 80 ശതമാനം കൊഴുപ്പാണ്. ബി വൈറ്റമിനുകള്‍, വൈറ്റമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, വൈറ്റമിന്‍ സി, ഇ എന്നിവയുടെ നല്ല ഉറവിടമാണ് അവാക്കാഡോ.
അഞ്ച്. കാത്സ്യം ധാരാളമായി അടങ്ങിയ പാല്‍, പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കരുത്. അമ്മയുടെ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് നിലനിര്‍ത്തുന്നതിനൊപ്പം മുലപ്പാലിലൂടെ കുഞ്ഞിന്റെ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും കാല്‍സ്യം സഹായിക്കുന്നു.