ലഖ്നൗ: റീല്‍സെടുക്കാന്‍ ബൈക്ക് സ്റ്റണ്ട് നടത്തിയ ബ്ലോഗറുടെ വാഹനം പിടിച്ചെടുത്ത് പോലീസ്. ഉത്തര്‍പ്രദേശ് പോലീസിന്റേതാണ് നടപടി. ലഖ്നൗ നഗരത്തിലെ ഗ്വാതംപള്ളി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 1090 ചൗരഹയില്‍ വെച്ചായിരുന്നു സംഭവം. അപകടകരമായ രീതിയില്‍ റോഡില്‍ അഭ്യാസം നടത്തിയ ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഗൗതംപള്ളി പ്രദേശത്തെ 1090 ചൗരാഹയില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
നഗരത്തില്‍ ബൈക്ക് സ്റ്റണ്ടുകള്‍ അല്ലെങ്കില്‍ മോഡിഫൈഡ് ബൈക്കുകള്‍ ഓടിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ലഖ്നൗ പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇന്‍സ്റ്റാഗ്രാം റീലുകള്‍ക്ക് കണ്ടന്റ് ഉണ്ടാക്കാന്‍ ബ്ലോഗര്‍ അതിവേഗത്തില്‍ ബൈക്കുകള്‍ ഓടിക്കുകയായിരുന്നു. നിങ്ങള്‍ സുരക്ഷിതരായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഈ വാഹനം പിടിച്ചെടുക്കും -യുവാവിനോട് ഗൗതംപള്ളി ഇന്‍സ്പെക്ടര്‍ സുധീര്‍ കുമാര്‍ പറഞ്ഞു,