ഇസ്ലാമാബാദ്: അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പാക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാറ്റിയത്. തടവുകാരനായി പരിഗണിക്കരുതെന്നും മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പോലീസ് മേധാവിയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇമ്രാന്‍ ഖാന്റെ അറസ്റ്റ് രാജ്യത്തുടനീളം വലിയ തോതിലുള്ള അക്രമങ്ങള്‍ക്ക് വഴിവെച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് നടപടി. പ്രതിഷേധക്കാര്‍ പാകിസ്ഥാനിലെ അധികാരകേന്ദ്രം ഉള്‍പ്പെടെയുള്ള സൈനിക സ്ഥാപനങ്ങള്‍ തകര്‍ത്തിരുന്നു. അഴിമതി കേസില്‍ കോടതി നിര്‍ദേശപ്രകാരം ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇമ്രാന്‍ ഖാനെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. പിന്നാലെ, അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പാക് സുപ്രീംകോടതി അറസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാനെ പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.