ആലപ്പുഴ : രാജസ്ഥാനിലെ ഒരു ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്ക് പോയി മടങ്ങിയെത്തിയ പുന്നപ്ര സ്വദേശിയായ 21 കാരിയെ കൊറോണ സംശയത്തെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 10 ദിവസം മുമ്പാണ് യുവതി ചില ബന്ധുക്കളുമായി രാജസ്ഥാനിലേക്ക് പോയത്. ചൊവ്വാഴ്ചയോടെ നാട്ടിലെത്തിയ യുവതിക്ക് ശക്തമായ പനിയും തലവേദനയും തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കൊറോണ ഒ.പി യില്‍ എത്തിച്ചു. തുടര്‍ന്ന് പ്രഥമ പരിശോധനയ്ക്ക് ശേഷം ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. യുവതിയില്‍ നിന്ന് ശേഖരിച്ച രക്ത സാമ്പിളുകള്‍ പൂനെെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ആലപ്പുഴ മെഡി. ആശുപത്രിയിലെ വൈറോളജി ലാബിലേക്കും അയച്ചിരിക്കുകയാണ്.
ആലപ്പുഴയില്‍ യുവതിക്ക് കൊറോണ ലക്ഷണങ്ങള്‍ ; മെഡിക്കല്‍കോളേജിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു
RECENT NEWS
Advertisment