Saturday, July 5, 2025 10:57 am

ചൈനയില്‍ 2003 ല്‍ സാര്‍സ് രോഗം പടരുന്ന വിവരം പുറത്തുവിട്ടതിന്റെ പേരില്‍ വീട്ടുതടങ്കലിലായിരുന്ന ഡോ. ജിയാങ് യാന്‍യോങ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ്: ചൈനയില്‍ 2003 ല്‍ സാര്‍സ് രോഗം പടരുന്ന വിവരം പുറത്തുവിട്ടതിന്റെ പേരില്‍ വീട്ടുതടങ്കലിലായിരുന്ന ഡോ. ജിയാങ് യാന്‍യോങ് (91) അന്തരിച്ചു. ഹോങ്കോങ് ആസ്ഥാനമായ മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് മരണം അറിയിച്ചത്. രാജ്യത്ത് മരണവാര്‍ത്തയും അനുശോചനങ്ങളും പ്രസിദ്ധീകരിക്കുന്നതിന് ചൈന വിലക്കേര്‍പ്പെടുത്തി.

സാര്‍സ് (ശ്വാസകോശ ഫ്ലു) പടരുന്ന കാര്യം സര്‍ക്കാര്‍ മറച്ചുവച്ചിരുന്നു. ഏതാനും പേര്‍ എന്നാണ് ആരോഗ്യമന്ത്രി ഷാങ് വെന്‍കാങ് പറഞ്ഞത്. എന്നാല്‍ 60 പേരെ ഡോ. ജിയാങ് തന്നെ കണ്ടുമുട്ടി. ഇതില്‍ 7 പേര്‍ മരിച്ചു. ഡോക്ടറുടെ ഉത്തരവാദിത്തം രോഗിയോടാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അദ്ദേഹം പ്രത്യാഘാതം ഭയക്കാതെ ഇക്കാര്യം സൂചിപ്പിച്ച്‌ മന്ത്രിക്ക് കത്തയച്ചു.

ഈ കത്ത് ചൈനീസ് മാധ്യമങ്ങള്‍ക്കും നല്‍കിയെങ്കിലും ഭയംമൂലം ആരും റിപ്പോര്‍ട്ട് ചെയ്തില്ല. പാശ്ചാത്യ മാധ്യമങ്ങളിലൂടെ കത്തിലെ വിവരം പുറത്തുവന്നതോടെ സര്‍ക്കാരിന്റെ കള്ളി പൊളിഞ്ഞു. രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കേണ്ടിവന്നു. ആരോഗ്യമന്ത്രിയും ബെയ്ജിങ് മേയറും രാജിവെച്ചു. ഇതോടെ ഡോ. ജിയാങ് നായക പരിവേഷം നേടി.

എന്നാല്‍ അദ്ദേഹം സര്‍ക്കാരിന്റെ കണ്ണിലെ കരടായി. 2004 മുതല്‍ അദ്ദേഹത്തെയും ഭാര്യ ഹുവ ഷോങ്വെയിയെയും വീട്ടുതടങ്കലിലാക്കി. 2004 ല്‍ മഗ്സസെ അവാര്‍ഡും അടുത്തവര്‍ഷം ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡും ലഭിച്ചെങ്കിലും സ്വീകരിക്കാന്‍ അനുമതി നല്‍കിയില്ല. സാര്‍സ് രോഗം എത്രത്തോളം ഗൗരവമുള്ളതാണെന്ന് സ്വന്തം ഭാവിയെ ബലികൊടുത്ത് ജിയാങ് പുറത്തുകൊണ്ടുവന്നത് ഒരുപാടു പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഇടവരുത്തിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 29 രാജ്യങ്ങളിലായി എണ്ണായിരത്തോളം പേരെ ബാധിച്ച സാര്‍സ് രോഗം കാരണം 774 പേരാണ് മരിച്ചത്.

സാര്‍സ് കള്ളി പൊളിച്ച ഡോ. ജിയാങ്ങിന്റെ അനുഭവം തന്നെയാണ് 2019 ഡിസംബര്‍ 30ന് കോവിഡ് പൊട്ടിപ്പുറപ്പെട്ട കാര്യം പുറത്തുപറഞ്ഞ ഡോക്ടര്‍ക്കും സംഭവിച്ചത്. വുഹാനിലെ ഡോ. ലി വെന്‍ലിയാങ് (34) ആണ് പുതിയ വൈറസ് രോഗം പടരുന്നത് സഹപ്രവര്‍ത്തകരെയും അധികാരികളെയും അറിയിച്ചത്. പോലീസാണ് അദ്ദേഹത്തെ തേടിവന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്നു എന്നാരോപിച്ച്‌ അദ്ദേഹത്തിനും 7 മറ്റ് ഡോക്ടര്‍മാര്‍ക്കും താക്കീതു നല്‍കി നിശ്ശബ്ദരാക്കി. കോവിഡ് ബാധിതനായി 2020 സെപ്റ്റംബര്‍ 7ന് ഡോ. ലീ അന്തരിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ രോഷാകുലരായി പ്രതികരിച്ചു. ലോകമെമ്പാടുമായി 70 ലക്ഷത്തോളം പേരുടെ ജീവനെടുത്ത കോവിഡ് മൂലം 15 ലക്ഷം പേര്‍ ചൈനയില്‍ മരിച്ചുവെന്നാണ് നിഗമനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി

0
മൂന്നാ‌ർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ്...

സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ജനറൽ...

കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

0
കോഴിക്കോട് : കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍...

ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാളെ പോലീസ് പിടികൂടി

0
ചെങ്ങന്നൂർ: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തിച്ചയാളെ പോലീസ് പിടികൂടി....