തിരുവനന്തപുരം: നെയ്യാറ്റിന്‍കര ചെങ്കല്‍ കാരിയോട് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കുട്ടികളുടെ നൃത്താവിഷ്‌കാരം തടയുകയും കുട്ടികളെ വേദിയില്‍ നിന്ന് പുറത്താക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ആര്‍എസ്എസ് നിലപാട് അപലപനീയമെന്ന് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ആരാധനാലയങ്ങളുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ആര്‍എസ്എസ് നടപടികള്‍ക്കെതിരെയാണ് നീതിപീഠങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
രക്ഷിതാക്കളെയും നൃത്ത പരിശീലകരെയും ഭീഷണിപ്പെടുത്തിയത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇപ്രകാരം പെരുമാറിയ ആര്‍എസ്എസ് സംഘത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാന്‍, പ്രസിഡന്റ് വി. അനൂപ് എന്നിവര്‍ ആവശ്യപ്പെട്ടു.