കോന്നി : കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചു വന്നിരുന്ന ട്രോമാ കെയർ സെന്ററിന്റെ ബോർഡ് ഒറ്റ ഛായം പൂശലിൽ കാണാതെയായി. അഡ്വ. അടൂർ പ്രകാശ് എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ ആണ് കോന്നി താലൂക്ക് ആശുപത്രിയിൽ ട്രോമ കെയർ സെന്റർ നിലവിൽ വരുന്നത്. ഇതിന് ശേഷം ഈ പേരിൽ തന്നെ ആയിരുന്നു കെട്ടിടം പ്രവർത്തിച്ചു വന്നത്. എന്നാൽ കഴിഞ്ഞ ദിവസം കെട്ടിടം പെയിന്റ് ചെയ്തതിന് ശേഷം കോന്നി ഗ്രാമ പഞ്ചായത്ത് കോന്നി മെയിൻ സെന്റർ ഈസ്റ്റ് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് ആക്കുകയായിരുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ആണ് കോന്നി താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്. എന്നാൽ ഈ തരത്തിൽ പേര് മാറ്റിയ നടപടിക്ക് മുൻപായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. പൊതുജനങ്ങളെ ആശയ കുഴപ്പത്തിൽ ആക്കുന്ന രീതിയിലാണ് നിലവിൽ പേര് മാറ്റം വരുത്തിയിരിക്കുന്നത്. ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെന്ന് രോഗികളും പറയുന്നു. സർക്കാർ തീരുമാന പ്രകാരം ആണ് പേരിൽ മാറ്റം വരുത്തിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുമ്പോഴും ഈ കാര്യത്തിൽ യാതൊരു അറിയിപ്പും മുൻപ് ഉണ്ടായിട്ടുമില്ല.
ഒറ്റ പെയിന്റിങ്ങിൽ കോന്നി ട്രോമാ കെയർ സെന്ററിൻറെ ബോർഡ് കാണാനില്ല
RECENT NEWS
Advertisment