റാന്നി : റാന്നി ടൗണില്‍ സംസ്ഥാന പാതയുടെ വശങ്ങളിൽ നടപ്പാതയോടു ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന സംരക്ഷണ വേലി ദിനംപ്രതി തകർന്നു കൊണ്ടിരിക്കുന്നു. ടൗണിൻ്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന അപടങ്ങളാണ് നടപ്പാതയുടെ സംരക്ഷണ വേലി ഇടിച്ചു തകർക്കുന്നത്. അമിത വേഗതയിൽ എത്തുന്ന വാഹങ്ങളാണ് പലപ്പോഴും അപകടത്തിനു കാരണം. നിയന്ത്രണം വിട്ടു വരുന്ന വാഹനങ്ങൾ നടപ്പാതയുടെ സംരക്ഷണവേലിയിൽ ഇടിക്കുമ്പോൾ കാല്‍നടക്കാർ ആ സമയങ്ങളില്‍ കാണാത്തതിനാൽ പല ദുരന്തങ്ങളും ഒഴിവായി പോകുകയാണ്. സംസ്ഥാന പാതയിലെ പെരുകുന്ന അപകടം കുറയ്ക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അറിഞ്ഞ മട്ട് നടിക്കുന്നില്ലെന്ന് ആരോപണമുണ്ട്. എല്ലാ മാസവും ചേരുന്ന താലൂക്ക് വികസന സമതിയോഗത്തിൽ റാന്നിയിലെ അപകടങ്ങൾ കുറയ്ക്കുവാൻ നടപടി വേണമെന്ന് ആവശ്യം ഉയരാറുണ്ട്. പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്കുമെങ്കിലും തീരുമാനങ്ങള്‍ കടലാസിൽ ഒതുങ്ങുകയാണ് പതിവ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033