ഹൈദരാബാദ്: തെലങ്കാനയില്‍ അര്‍ഹരായ യുവതികള്‍ക്ക് വിവാഹസമയത്ത് ഒരു ലക്ഷം രൂപയും 10 ഗ്രാം സ്വര്‍ണവും വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റും നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുണ്ടാകുമെന്ന് പ്രകടനപത്രിക കമ്മിറ്റി ചെയര്‍മാൻ ഡി. ശ്രീധര്‍ബാബു പറഞ്ഞു. അധികാരത്തില്‍ എത്തിയാല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായി ചര്‍ച്ച നടത്തി സൗജന്യ ഇന്റര്‍നെറ്റിന്റെ നടപടിക്രമങ്ങള്‍ തീരുമാനിക്കും.
നിലവില്‍ ബി.ആര്‍.എസ് സര്‍ക്കാര്‍ കല്യാണലക്ഷ്മി, ശാദി മുബാറക് പദ്ധതികളില്‍ വിവാഹ സമയത്ത് വധുവിന് 1,00,116 രൂപ ഒറ്റത്തവണ സഹായമായി നല്‍കുന്നുണ്ട്. പിതാവിന്റെ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയാത്ത 18 വയസ്സ് പൂര്‍ത്തിയായ വനിതകള്‍ക്കാണ് ഈ സഹായം. കര്‍ണാടകയില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് എന്തും വാഗ്ദാനം നല്‍കാമെന്നും ബി.ആര്‍.എസ് വക്താവ് ശ്രാവണ്‍ ദസോജു പറഞ്ഞു.
കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആറു ഗാരന്റികളെ മറികടക്കാൻ കഴിഞ്ഞദിവസം ബി.ആര്‍.എസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ 400 രൂപക്ക് പാചക വാതകവും ക്ഷേമ പെൻഷനില്‍ വര്‍ധനയും വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ ആറു ഗാരന്റികളുടെ കോപ്പിയടിയാണ് ബി.ആര്‍.എസ് പ്രകടനപത്രികയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മഹാലക്ഷ്മി ഗാരന്റിയില്‍ വനിതകള്‍ക്ക് മാസംതോറും 2500 രൂപ സഹായം, 500 രൂപക്ക് പാചകവാതകം, സംസ്ഥാനത്തെങ്ങും വനിതകള്‍ക്ക് സൗജന്യയാത്ര എന്നിവ കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.