Friday, May 9, 2025 2:20 am

വാഹനപരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ആധുനികവത്ക്കരിക്കും : മന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് വാഹനപരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവത്ക്കരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് വാഹനീയം പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് പകരം സ്വകാര്യ പങ്കാളിത്തത്തോടു കൂടി 75 കംപ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകളും ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്കുകളും നിര്‍മിക്കും. അതിന്റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഏറ്റവും അധികം വാഹനങ്ങള്‍ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. അങ്ങനെ നോക്കുമ്പോള്‍ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ഏറ്റവും ബന്ധം പുലര്‍ത്തുന്ന വകുപ്പാണ് മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ കേട്ട് സമയബന്ധിതമായി പരിഹരിക്കുകയാണ് വാഹനീയം അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിനെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ മാറ്റാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണ്. മാത്രമല്ല, മോട്ടോര്‍ വാഹന ഓഫീസുകളെ പേപ്പര്‍ലെസ് ഓഫീസ് എന്ന പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളും നടന്ന് വരികയാണ്. കൂടാതെ, ഏജന്റുകളുടെ സഹായമില്ലാതെ ജനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകാതെ ഓണ്‍ലൈനായി വകുപ്പിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലുടനീളം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 726 കാമറകള്‍ സ്ഥാപിച്ചു. ഒരു മാസത്തിനുള്ളില്‍ ട്രയല്‍ റണ്‍ അവസാനിപ്പിച്ച് അവ പ്രവര്‍ത്തനസജ്ജമാകും. ഇതിലൂടെ അപകടങ്ങള്‍ കുറയ്ക്കാനും വാഹനങ്ങള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കണ്ടെത്താനും വിവേചനരഹിതമായി വാഹനനിയമങ്ങള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരെ പിടികൂടാനും സാധിക്കുന്ന സംവിധാനമാണ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ.മനോജ് കുമാര്‍, നഗരസഭാ കൗണ്‍സിലര്‍ കെ.ആര്‍ അജിത് കുമാര്‍, പത്തനംതിട്ട ആര്‍ടിഒ എ.കെ ദിലു, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഹരികൃഷ്ണന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവമ്പ്രം, ജനപ്രതിനിധികള്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...