കുമ്പഴ : ആരോഗ്യ രംഗത്ത് നഗരസഭയുടെ പ്രവർത്തനം അവതാളത്തിലായന്ന് ഡിസിസി വൈസ് പ്രഡിഡന്റ് അഡ്വ. എ. സുരേഷ് കുമാർ പറഞ്ഞു. കുമ്പഴ പ്രാഥമികാരോഗ്യ കേന്ദ്രത്തോട് എൽ.ഡി.എഫ് ഭരണസമിതി കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കേണ്ട പ്രാഥമികാരോഗ്യ കേന്ദ്രം ഇപ്പോൾ ഉച്ചക്ക് മുൻപ് പൂട്ടുന്ന സ്ഥിതി വിശേഷമാണ്. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാൻ പോലും ഭരണ സമിതി തയ്യാറാകുന്നില്ല. ഇവിടെയുള്ള നേഴ്‌സ് മാരുൾപ്പടെയുള്ള ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയിട്ടില്ല. കേന്ദ്രത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും നടപടിയില്ലന്നും സുരേഷ് കുമാർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ അധ്യക്ഷത വഹിച്ചു. യു ഡി എഫ് പാർലമെന്ററി പാർട്ടി നേതാവ് കെ. ജാസിം കുട്ടി, ഡിസിസി ജനറൽ സെക്രട്ടറി സിന്ധു അനിൽ, കൗൺസിലർ അംബിക വേണു, എ ഫാറൂഖ് , പി കെ ഇക്ബാൽ, ഇന്ദിര പ്രേം, തുളസി ബായ്, ശാമുവേൽ, ജോസ് കുമ്പഴ, യൂസഫ് വലംചുഴി, രാജു മൈലാടുപാറ, സജി കുമ്പഴ, ജോബി സെബാസ്റ്റ്യൻ, സുലൈമാൻ, ഹനീഫ കുലശേഖരപതി എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1