തിരുവനന്തപുരം : കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലോക കേരളസഭയുടെ നാലാം സമ്മേളനം മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. ധൂർത്തടിക്കുള്ള സമ്മേളനം നിർത്തി പണം പ്രവാസികളുടെ ക്ഷേമത്തിന് നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ എത്തിയ സാഹചര്യത്തിൽ സമ്മേളനം നിർത്തലാക്കാനാകില്ലെന്നാണ് സർക്കാർ വിശദീകരണം. പ്രയോജനമെന്ത് വൻ ധൂർത്ത് എന്നീ വിമർശനങ്ങൾ കഴിഞ്ഞ ലോക കേരളസഭയുടെ കഴിഞ്ഞ മൂന്ന് സമ്മേളന കാലത്തും ഉയർന്നതാണ്.
നാലാം സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് കുവൈറ്റ് ദുരന്തം. മലയാളികളുടെ മരണം സംസ്ഥാനത്തിന്‍റെ ദു:ഖമായി മാറുമ്പോൾ സമ്മേളനത്തിന്‍റെ പ്രസക്തിയാണ് പലരും ചോദ്യം ചെയ്യുന്നത്. ഇന്നത്തെ ഉദ്ഘാടന സമ്മേളനവും ചർച്ചയും കലാപരിപാടികളും മാറ്റി. പക്ഷേ നാളെയും മറ്റന്നാളും ചർച്ചകളുണ്ടാകും. നിയമസഭ മന്ദിരത്തിലെ മുറികളിൽ മന്ത്രിമാരും മുൻ മന്ത്രിമാരും മോഡറേറ്റർ മാരായുള്ള ചർച്ചകളാണ് നടക്കുന്നത്. 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ഈ ചർച്ചകളുടെ റിപ്പോർട്ടിംഗ് ക്രോഡീകരിച്ച് സർക്കാറിന് നൽകും. എല്ലാം പതിവ് നടപടിക്രമങ്ങൾ. എന്നാൽ ശുപാർശകളൊന്നും കഴിഞ്ഞ കാലങ്ങളിലെ പോലെ നടപ്പാക്കില്ല. ഇന്നലെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സമ്മേളനം മാറ്റാൻ ആദ്യം ആവശ്യപ്പെട്ടത്. ഇന്ന് ബിജെപിയും സമാന ആവശ്യം ഉയർത്തുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033