കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗുട്ഖ, പാന്‍ മസാല എന്നിവയുടെ നിരോധനം 2025 നവംബര്‍ വരെ നീട്ടി. പുകയില- നിക്കോട്ടിന്‍ അടങ്ങിയ ഗുട്ഖ, പാന്‍ മസാല ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, സംഭരണം, വില്‍പ്പന, വിതരണം എന്നിവയുടെ നിരോധനമാണ് ഒരു വര്‍ഷത്തേക്ക് കൂടി സര്‍ക്കാര്‍ നീട്ടിയത്. പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 24 ന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസില്‍ പറയുന്നത് പ്രകാരം, ”പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഏതെങ്കിലും ഭക്ഷ്യവസ്തുവിന്റെ ഉല്‍പ്പാദനം, സംഭരണം, വിതരണം അല്ലെങ്കില്‍ വില്‍പന എന്നിവ നിരോധിക്കാന്‍ 2006ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ടിന്റെ സെക്ഷന്‍ 30 പ്രകാരം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് അധികാരമുണ്ട്”. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഈ തീരുമാനം 2011-ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ വിവിധ വ്യവസ്ഥകളുമായി യോജിച്ച്, ഹാനികരമായ വസ്തുക്കളുടെ വില്‍പ്പനയെ നിയന്ത്രിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1