Saturday, July 5, 2025 8:10 pm

ലിംഗപദവി കൈവരിക്കാന്‍ സ്ത്രീ പുരുഷ സമത്വം ആവശ്യം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലിംഗപദവി കൈവരിക്കാന്‍ സ്ത്രീ പുരുഷ സമത്വം ആവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വനിത ശിശു വികസന വകുപ്പിന്റെയും ജില്ലാ വനിത സംരക്ഷണ ഓഫീസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലിംഗപദവി സമത്വം സംബന്ധിച്ച ജില്ലാതല ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗ സമത്വം ഒരു പൊതു സാഹചര്യത്തിന്റെ ഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നില നില്‍ക്കുന്ന തെറ്റായ പ്രവണതകളെയും കാഴ്ചപ്പാടുകളെയും മാറ്റാന്‍ കൃത്യമായ ബോധവത്ക്കരണ പരിപാടികള്‍ ആവശ്യമാണ്.

പുരുഷമേധാവിത്വ സമൂഹമെന്ന ചിന്ത സ്ത്രീകള്‍ തന്നെ വാര്‍ത്തുടയ്ക്കേണ്ടതുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തകരുടെയും, മത സാമുദായിക സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ലിംഗ സമത്വം ഉറപ്പിക്കാനാകു. ലിംഗ സമത്വം, സ്ത്രീ പുരുഷ സമത്വം കൈവരിക്കുക, സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തുക, ശൈശവ വിവാഹം നിര്‍ത്തലാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ ആവശ്യമായ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും ആശയ പ്രചാരണം നടന്നു വരുന്നുണ്ട്.

വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പ് സമൂഹം മനസിലാക്കേണ്ടതുണ്ട്. ശരിയായ ശാസ്ത്ര ബോധത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടുകളെ മാറ്റിയെടുക്കാന്‍ സാധിക്കൂവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സ്ത്രീ അബലയെന്ന ചിന്താഗതി മാറ്റി അവര്‍ക്ക് മുന്നിലുള്ള സാധ്യതകളെ തുറന്നുകൊടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യസന്ദേശം നല്‍കിയ ജോസ് ചാമക്കാലായില്‍ കോര്‍ എപ്പിസ്‌ക്കോപ്പ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെയും കൃത്യമായ ബോധവത്കരണ പരിപാടികളിലൂടെയും മാത്രമേ ശൈശവ വിവാഹവും ലിംഗ അസമത്വവും പോലുള്ള തെറ്റായ പ്രവണതകളെയും അനാചാരങ്ങളെയും തുടച്ചു മാറ്റാനാകു എന്നും അതിനായി കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

18 വയസില്‍ താഴെയുള്ള പെണ്‍ക്കുട്ടികളുടെ വിവാഹം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ആര്‍ക്കു വേണമെങ്കിലും ശിശു വികസന പദ്ധതി ഓഫീസറെയോ ജില്ലാ വനിതാ ശിശു വികസന ഓഫീസറെയോ അറിയിക്കാം. വിവരം കൈമാറുന്നവര്‍ക്ക് 2500 രൂപ പാരിതോഷികമായി നല്‍കുന്ന പദ്ധതിയായ പൊന്‍വാക്കിനെക്കുറിച്ച് ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസാ വിശദീകരിച്ചു.

ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. പേരൂര്‍ സുനില്‍ ശൈശവ വിവാഹം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ക്ലാസ് നയിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ടൗണ്‍ ജുമാ മസ്ജിദ് സെക്രട്ടറി എ. അബ്ദുള്‍ നജീബ്, എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് സി.ബി. സുരേഷ് കുമാര്‍, ഊരു മൂപ്പന്‍ വി.കെ. നാരായണന്‍ അട്ടത്തോട്, കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി കെ.എസ്. ശശികുമാര്‍, കോഴഞ്ചേരി ഗവ.മഹിളാ മന്ദിരം സൂപ്രണ്ട് പി.എന്‍. രാജലക്ഷമി, എം. ഫൗസി മോള്‍ എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് ആരോഗ്യമന്ത്രി വീണാ...

താലൂക്ക് ആശുപത്രികളിലേക്ക് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച് ജൂലൈ 8 ന്

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ രാജി ആവശ്യപ്പെട്ടും സര്‍ക്കാര്‍ ആശുപത്രികളുടെ...

ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
യുപി: ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അച്ഛനൊപ്പം...

ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്

0
കോട്ടയം: ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്. പി.എ...