പത്തനംതിട്ട : റാന്നിയുടെ പടിഞ്ഞാറൻ മേഖലയ്ക്ക് ആശ്വാസമായി എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമാവുകയാണ്. പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആഗസ്റ്റ് 26 ന് രാവിലെ 11 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.
എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ പ്രദേശങ്ങളുടെ ജനങ്ങൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇതുവഴി കഴിയും. നബാർഡ് ഫണ്ടിൽ നിന്നും 6.80 കോടി രൂപയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഫണ്ടിൽ നിന്നും 1.20 കോടി രൂപയും ഉൾപ്പെടെ 8 കോടിരൂപ ചിലവഴിച്ചാണ് 17000 ച.അടി വിസ്തീർണ്ണമുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നുനില കെട്ടിടം നിർമ്മിക്കുന്നത്.
1944 ൽ ഇംഗ്ലീഷ് ഡിസ്പെൻസറിയായി ആണ് 55 സെൻറ് സ്ഥലത്ത് എഴുമറ്റൂർ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയിരുന്നു എന്നാൽ കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വൃദ്ധസദനത്തിലേക്ക് ആശുപത്രി താത്ക്കാലികമായി മാറ്റിയിരുന്നു. 2 വർഷം മുമ്പ് ആശുപത്രിയുടെ ദുരാവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ എംഎൽഎ പുതിയ കെട്ടിടം നിർമ്മിക്കുവാൻ ഫണ്ട് അനുവദിക്കുന്ന നടപടികൾ ധ്രുതഗതിയിലാക്കിയത്. എന്നാൽ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് നേരിട്ട് സാങ്കേതിക തടസ്സങ്ങളാണ് നിർമ്മാണം വൈകിക്കാൻ ഇടയാക്കിയത്
കുട്ടികൾക്ക് ചികിത്സയ്ക്ക് പ്രത്യേക വിഭാഗവും രോഗികൾക്ക് ഒപ്പം എത്തുന്നവർക്ക് വിശ്രമിക്കാനുള്ള വിശ്രമകേന്ദ്രവും മുകൾ നിലകളിലേക്ക് പോകാം ലിഫ്റ്റ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ വിഭാഗം ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ റാന്നിയുടെ പടിഞ്ഞാറൻ മേഖലയിലെ ഗ്രാമവാസികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാനാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033