കോട്ടയം : കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ വില്ലേജ് ഓഫീസിന്‍റെ ഉദ്ഘാടനം ജനുവരി ഒമ്പത് വൈകിട്ട് മൂന്നിന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷതവഹിക്കും. എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവരാണ് മുഖ്യാതിഥികള്‍. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, എ.ഡി.എം ജിനു പുന്നൂസ്, സബ് കളക്ടർ സഫ്ന നസറുദ്ദീൻ, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജെസി ജോസ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം അഞ്ജലി ജേക്കബ്, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തംഗം പി.എസ്. സജിമോൻ എന്നിവർ പങ്കെടുക്കും.
പഴയ വില്ലേജ് ഓഫീസ് പൊളിച്ച് മാറ്റിയാണ് കൂട്ടിക്കല്ലിൽ എം.എൽ എ ഫണ്ടിൽ നിന്നുള്ള 44 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ ഒറ്റ നില കെട്ടിടം പണിതത്. 1420 ചതുരശ്ര അടിയോട് കൂടിയ പുതിയ കെട്ടിടം ഭിന്നശേഷി സൗഹൃദമാണ്. നാല് മുറികളും ഹാളും നാല് ശുചി മുറികളും അടങ്ങിയ കെട്ടിടത്തിന്റെ നിർമ്മാണം നിർമ്മിതി കേന്ദ്രമായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.