കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിൻ്റെ ഉദ്ഘാടനം ഐസിൽ അഗ്നി തെളിയിച്ച് സംഘടിപ്പിച്ചു. ശാസ്ത്ര തത്വങ്ങൾ ലളിതവും രസകരവുമായി അവതരിപ്പിക്കുക വഴി കുട്ടികളിലെ ശാസ്ത്രീയ മനോഭാവം വളർത്താം എന്ന ചിന്തയാണ് ഉദ്ഘാടന ചടങ്ങ് വ്യത്യസ്തമായ രീതിയിൽ നടത്താൻ സ്കൂൾ ശാസ്ത്രക്ലബ്ബിനെ പ്രേരിപ്പിച്ചത്. ദേശീയ ഹരിതസേന ജില്ലാ കോ-ഓർഡിനേറ്ററും, എനർജി മാനേജ്മെൻ്റ് സെൻ്റർ റിസോഴ്സ് പേഴ്സണുമായ ബിജു മാത്യു കെ.സി. ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ഉദ്ഘാടന ചടങ്ങിൽ ഐസിൽ അഗ്നി തെളിയിച്ചതെങ്ങനെയെന്ന് സ്കൂളിലെ ശാസ്ത്ര അധ്യാപികയായ ശ്രീദേവി ഐ. വിശദീകരിക്കുന്ന വീഡിയോ കുട്ടികൾക്കുമുമ്പിൽ പ്രദർശിപ്പിച്ചു.
ആധുനിക സമൂഹത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രത്തിൻ്റെ സംഭാവനകൾ വളരെ വലുതാണെന്നും ശാസ്ത്രബോധമുള്ള ഒരു തലമുറയാണ് ഭാവിയുടെ പ്രതീക്ഷയെന്നും ഉദ്ഘാടന പ്രാസംഗികൻ അഭിപ്രായപ്പെട്ടു. ഉദ്ഘാടനത്തിനുശേഷം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രേയ ശ്രീകുമാർ, ദേവപ്രിയ എന്നിവർ സയൻസ് പ്രോജക്ട് അവതരിപ്പിച്ചു. തുടർന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡയറ്റീഷ്യൻ സരസ്വതി കെ.ആർ. – ൻ്റെ നേതൃത്വത്തിൽ പഠനക്ലാസ് നടന്നു. 2023: തിനകളുടെ അന്താരാഷ്ട്ര വർഷത്തോടനുബന്ധിച്ച് ‘ സമീകൃതാഹാരവും തിനകളുടെ പ്രാധാന്യവും’ എന്ന വിഷയത്തിലാണ് പഠനക്ലാസ് സംഘടിപ്പിച്ചത്. സയൻസ് ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് അധ്യാപകനും, റിപ്പബ്ലിക്കൻ എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് അംഗവും,പൊതുപ്രവർത്തകനുമയ എസ്.സന്തോഷ് കുമാർ ശേഖരിച്ച നൂറിൽപ്പരം ചിത്രശലഭങ്ങളുടെ ചിത്രങ്ങളുടെയും, വിവരണങ്ങളുടെയും പ്രദർശനവും സംഘടിപ്പിച്ചു.
സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം പ്ലാനറ്റോറിയത്തിലേക്ക് സംഘടിപ്പിച്ച പഠനയാത്രയുമായി ബന്ധപ്പെട്ട് മികച്ച യാത്രാവിവരണ കുറിപ്പ് തയ്യാറാക്കിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശിവാനി കെ.നാഥിന് പുരസ്കാരം നൽകി. സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ എൻ.മനോജ്, ഹെഡ്മാസ്റ്റർ ആർ.ശ്രീകുമാർ, മാതൃസമിതി പ്രസിഡൻ്റ് ഷിനി ടി, മാനേജ്മെൻ്റ് ട്രസ്റ്റ് അംഗം എസ്.സന്തോഷ് കുമാർ, സയൻസ് ക്ലബ്ബ് കൺവീനർ ശോഭ ആർ., എസ്.ആർ.ജി. കൺവീനർ കെ.ആർ.രാജലക്ഷ്മി, അധ്യാപകനായ പ്രമോദ് കുമാർ, സയൻസ് ക്ലബ്ബ് അംഗം ശിവാനി ശ്രീരാജ് എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033