പത്തനംതിട്ട : മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ അത്യുന്നത കർദിനാൾ മോറാൻ മോർ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായുടെ നാമധേയത്തിൽ ഉള്ള “കർദിനാൾ ക്ലീമിസ് കാതോലിക്കോസ് ഡയാലിസിസ് ഫൗണ്ടേഷന്റെയും പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി ഹെൽത്ത് ടൂറിസം ഫൗണ്ടേഷന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൃക്ക രോഗികളുടെ എണ്ണം സമൂഹത്തിൽ വർധിക്കുകയാണ്. ഡയാലിസിസിനും മറ്റുമുള്ള ചെലവ് വൃക്ക രോഗികൾക്ക് താങ്ങാനാവുന്നില്ല. തിരുവല്ല അതിഭദ്രാസനത്തിന്റെ നവതിയും അതിരൂപതാധ്യക്ഷൻ അഭി.തോമസ് മാർ കൂറിലോസ് തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലിയും ആചരിക്കുന്ന വേളയിൽ തിരുവല്ല അതിരൂപത നടപ്പിലാക്കുന്ന “വൃക്ക രോഗികളോട് ഒപ്പം” എന്ന പദ്ധതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും തുടരെ ഡയാലിസിസ് വേണ്ടിയവരുമായ രോഗികൾക്ക് വലിയ ആശ്വാസമാകും എന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യപരിപാലനരംഗത്ത് അറുപത്തിമൂന്ന് വർഷം പിന്നിടുന്ന പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ആരോഗ്യ ടൂറിസം രംഗത്ത് കേരളം വൻ മുന്നേറ്റമാണ് ഇപ്പോൾ കൈവരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥിതിയുടെ നെടുംതൂണുകളായ പ്രവാസികളുടെ ആരോഗ്യ പരിരക്ഷണം കണക്കിലെടുത്തും ഏറ്റവും മികച്ച ചികിത്സ സൗകര്യങ്ങൾ താരതമ്യേന മറ്റ് വികസിത രാജ്യങ്ങളെക്കാളും കുറഞ്ഞ ചെലവിൽ നൽകുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിക്കുന്ന പുഷ്പഗിരി ഹെൽത്ത് ടൂറിസം ഫൗണ്ടേഷൻ കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഒരു പുത്തനുണർവുണ്ടാക്കട്ടെ എന്ന് മന്ത്രി ആശംസിച്ചു.
ഏതെങ്കിലും തരത്തിൽ നട്ടെല്ലിനും തലച്ചോറിനും സന്ധികൾക്കും ക്ഷതം സംഭവിച്ച് വീൽചെയറിലും കാലിപ്പറിലും മറ്റും ജീവിതം തള്ളിനീക്കുന്നവർക്കു ആശ്വാസമാകുവാൻ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ച ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ വിഭാഗത്തിന് സാധിക്കും എന്ന് മാനേജിങ് ഓഫ് ഫ്രീഡം ട്രസ്റ്റ് സ്ഥാപകൻ ഡോ .എസ്.സുന്ദർ പറഞ്ഞു. പുഷ്പഗിരി ആശുപത്രി പി.എം.ആർ വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് അഭി. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ അഡ്വ. മാത്യു ടി.തോമസ് എം. എൽ. എ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും, ഹെൽത്ത് ടൂറിസം വെബ്സൈറ്റിന്റെ ഉദ്ഘാടനം ചങ്ങനാശേരി എം. എൽ. എ ശ്രീ. ജോബ് മൈക്കളും നിർവഹിച്ചു.
കെ. യു. ജനീഷ് കുമാർ എം. എൽ.എ,പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി പ്രിൻസിപ്പൾ അഡ്വൈസർ ശ്രീ. ജേക്കബ് പുന്നൂസ് ഐ. പി. എസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫാ.ജോസ് കല്ലുമാലിക്കൽ , തിരുവല്ല നഗരസഭാധ്യക്ഷ ശ്രീമതി. ബിന്ദു ജയകുമാർ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, തിരുവല്ല മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് അഡ്വ. പ്രദീപ് മാമൻ മാത്യു, പത്തനംതിട്ട ഡി. എം. ഒ ഡോ. എൽ. അനിതാകുമാരി, എന്നിവരോടൊപ്പം വിവിധ രാഷ്ട്രീയ സാംസ്കാരിക, സംഘടന നേതാക്കന്മാരും, ജനപ്രതിനിധികളും, സമ്മേളനത്തിൽ പങ്കെടുത്തു.