പത്തനംതിട്ട : മുൻ സുഹൃത്തിന്‍റെ കൊലപാതത്തിൽ പിടിയിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു. കോയിപ്രം പുല്ലാട് ഐരക്കാവ് പാറക്കൽ പ്രദീപ് കുമാർ (40) കൊല്ലപ്പെട്ടകേസിൽ അറസ്റ്റിലായ പ്രതി കോയിപ്രം വരയന്നൂർ കല്ലുങ്കൽ മോൻസി എന്ന് വിളിക്കുന്ന വിനോദിനെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു. കൊലപ്പെടുത്താനുപയോഗിച്ച കത്തി, കൊല്ലപ്പെട്ട പ്രദീപിന്റെ വീടിനുപിന്നിലെ ആൾതാമസമില്ലാത്ത പുരയിടത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെടുത്തത്. കത്തിയുടെ പിടി കടലാസിൽ പൊതിഞ്ഞനിലയിലായിരുന്നു.
കൊലപാതകസമയത്ത് ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇയാളുടെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നതും പോലീസ് കണ്ടെത്തി. പുല്ലാട് മത്സ്യക്കച്ചവടം ചെയ്യുന്ന വിനോദും കൊല്ലപ്പെട്ട പ്രദീപും മുമ്പ് സുഹൃത്തുക്കളായിരുന്നു. വിനോദിന്റെ ഭാര്യയും കൊല്ലപ്പെട്ട പ്രദീപുമായി അവിഹിത ബന്ധമുണ്ടായിരുന്നതും വിനോദിൽ നിന്നുമകന്ന് പ്രദീപിന്റെ നിയന്ത്രണത്തിൽ മാറിത്താമസിച്ചുകൊണ്ട് ഭാര്യ ബന്ധം തുടർന്നതും കൊലപാതകത്തിനുള്ള കാരണമായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033