കൊല്ലം: കൊല്ലം ചിതറയിൽ പോലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയതിന് പിന്നിൽ മന്ത്രവാദമെന്ന് സംശയം. പ്രതിയായ സഹദ് മന്ത്രവാദം നടത്തിയിരുന്നുവെന്ന് സൂചന. സാത്താന്റെ അടുത്തേക്ക് ഇർഷാദിനെ അയച്ചുവെന്ന് സഹദ് പറഞ്ഞതായി സംഭവസ്ഥലത്ത് എത്തിയ ആംബുലൻസ് ഡ്രൈവർ പറഞ്ഞു. ചടയമംഗലത്ത് യുവതിയെ നഗ്നപൂജ നടത്തിയ കേസിൽ പ്രതിയായ അബ്ദുൾ ജബ്ബാറുമായി പ്രതിയ്ക്കും കൊല ചെയ്യപ്പെട്ട പോലീസുകാരനും ബന്ധമുണ്ടെന്ന് കണ്ടെത്തി. ജിന്നാണ് ഇർഷാദിനെ കൊന്നതെന്നും സഹദിൻ്റെ മൊഴി നൽകി. സഹദിൻ്റെ വീട്ടിൽ നിന്നും മഷി നോട്ടത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കൂടാതെ നിരവധി ആയുധങ്ങളും സഹദിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി. താൻ ജിന്ന് സേവകനാണെന്ന് സഹദ് പറഞ്ഞിരുന്നു. ലഹരിയ്ക്കും അടിമയാണ് പ്രതിയായ സഹദ്. രഹസ്യമായി പലതും ആ വീട്ടിൽ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പലതവണ പരാതി പറഞ്ഞിരുന്നു. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇർഷാദിനെ കഴുത്തറുത്ത് കൊല്ലുമെന്ന് സഹദ് പിതാവിനോട് പറഞ്ഞിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു. ഇർഷാദ് ഉറങ്ങുമ്പോഴായിരുന്നു കൊലപാതകം നടത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1