Friday, July 4, 2025 1:12 pm

വിവാദ റവന്യു ഉത്തരവിന്റെ മറവില്‍ മരം മുറിച്ച സംഭവം ; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് റേഞ്ച് ഓഫിസര്‍മാരുടെ നോട്ടിസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയില്‍ വിവാദ റവന്യൂ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാത്ത നടപടിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. റേഞ്ച് ഓഫിസര്‍മാരാണ് നോട്ടിസ് അയച്ചത്. രണ്ട് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് റേഞ്ച് ഓഫിസര്‍മാരുടെ നിര്‍ദേശം. മരം മുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് നേര്യമംഗലം, അടിമാലി, ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്ക് മൂന്നാര്‍ ഡി.ഫ്.ഒ രണ്ടുതവണ കത്തയച്ചിരുന്നു.

എന്നാല്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരിക്കുന്നത്. നേര്യമംഗലം റേഞ്ച് ഓഫിസര്‍ അയച്ച കാരണം കാണിക്കല്‍ നോട്ടിസിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. തേക്ക്, ഈട്ടി തുടങ്ങിയ രാജകീയ മരങ്ങള്‍ മുറിച്ചു കടത്തിയതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടം നേരിട്ടു. ഈ പശ്ചാത്തലത്തിലാണ് നഷ്ടപ്പെട്ട സര്‍ക്കാര്‍മുതല്‍ തിരിച്ചുപിടിക്കുന്നതിനായി മരം മുറിച്ചവര്‍ക്കെതിരെ കേസ് എടുക്കാന്‍ വനം വകുപ്പ് ഉത്തരവ് ഇറക്കിയത്.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ വനം കൊള്ളയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. സ്വന്തം പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരം മുറിച്ച കര്‍ഷകനെ കേസില്‍ പ്രതിയാക്കുന്ന വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഉത്തരവ് നടപ്പായാല്‍ ഇടുക്കിയില്‍ അഞ്ഞൂറിലതികം കര്‍ഷകര്‍ കേസില്‍ പ്രതികളാകും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ ഉടന്‍ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി...

മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തിരമായി സുരക്ഷാ പരിശോധന നടത്താൻ...

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ...

സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദു : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദുവെന്ന് ബിജെപി സംസ്ഥാന...

ഓമല്ലൂർ മണികണ്ഠനോട് ദേവസ്വം ബോർഡ് അവഗണന കാട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ഓമല്ലൂർ മണികണ്ഠനോട് ദേവസ്വം ബോർഡ് അവഗണന കാട്ടിയെന്ന്...