തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് 17ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചതായി സിന്‍ഡിക്കേറ്റ് അംഗം ജി മുരളീധരന്‍ നായര്‍ അറിയിച്ചു. പരീക്ഷാ കമ്മിറ്റിയാണ് ഇന്ന് യോഗം ചേര്‍ന്നത്. ഏപ്രില്‍ ഏഴിനാണ് പരീക്ഷ. അതേസമയം കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അധ്യാപകനെ പരീക്ഷ ജോലികളില്‍ നിന്ന് ഡീ ബാര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകനില്‍ നിന്ന് ഫൈന്‍ ഉള്‍പ്പെടെ ഈടാക്കേണ്ടതുണ്ടെന്നും ഹിയറിങ്ങിനു ശേഷമാകും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം അറിയിച്ചു.
പരീക്ഷാ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോള്‍ ഉത്തരകടലാസുകള്‍ എത്രയും വേഗം എത്തിക്കും എന്നാണ് അധ്യാപകന്‍ പറഞ്ഞിരുന്നത്. ജനുവരി 14ന് മാത്രമാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായ വിവരം അറിയിച്ചത്. വൈസ് ചാന്‍സലര്‍ അപ്പ്രൂവ് ചെയ്താല്‍ മാത്രമേ സര്‍വകലാശാലയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കു. വൈസ് ചാന്‍സലര്‍ അപ്പ്രൂവ് ചെയ്ത ഉടന്‍തന്നെ മറ്റു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.