പത്തനംതിട്ട: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേല്‍ അഞ്ചാം തവണയും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ചിന്‍റെയും ധര്‍ണയുടെയും ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കെ.എസ്.ഇ.ബി ഓഫീസിന് മുന്‍പില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനെ കറവപ്പശുവാക്കിയെന്നും അദാനിയുമായി ചേര്‍ന്ന് സ്വകാര്യമേഖലയില്‍ രണ്ടായിരം കോടി രൂപയുടെ വൈദ്യുതി കരാറിന് പിന്നില്‍ സി.പി.എമ്മിന്‍റെ വലിയ അഴിമതിയാണെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഇലക്ട്രിസിറ്റി ബോര്‍ഡിന് പ്രതിവര്‍ഷം 16 കോടി രൂപയുടെ നഷ്ടം വരുന്ന മണിയാര്‍ ജലവൈദ്യുത പദ്ധതി വീണ്ടും കാര്‍ബറണ്ടം യൂണിവേഴ്സലിസ് കൊടുക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജെറി മാത്യു സാമിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.സി.സി ഭാരവാഹികളായ അഡ്വ. എ. സുരേഷ് കുമാര്‍, കെ. ജാസിംകുട്ടി, അഡ്വ. സുനില്‍ എസ്. ലാല്‍, എം.സി. ഷെരീഫ്, എം.എസ്. പ്രകാശ്, സിന്ധു അനില്‍, റോജിപോള്‍ ദാനിയേല്‍, അഡ്വ. റ്റി.എച്ച്. സിറാജുദ്ദീന്‍, എം അബ്ദുള്‍കലാം ആസാദ്, പി.കെ. ഇക്ബാല്‍, അജിത്ത് മണ്ണില്‍, ഫിലിപ്പ് അഞ്ചാനി, അഫ്സല്‍. എസ്, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, അജിത് മാത്തൂര്‍, വര്‍ഗീസ് മാത്യു, ഷിബു കാഞ്ഞിക്കല്‍, ജോമോന്‍ പുതുപ്പറമ്പില്‍, അബ്ദുല്‍ ഹാരിസ്, സജി. കെ. സൈമണ്‍, അജി അലക്സ്, എം.ആര്‍. രമേശ്, സെബി മഞ്ഞിനിക്കര, സജി വര്‍ഗീസ്, ജേക്കബ് സാമുവല്‍, അന്നമ്മ ഫിലിപ്പ്, നിഥിന്‍ മണക്കാട്ടുമണ്ണില്‍, സി.കെ. അര്‍ജുന്‍, സജി അലക്സാണ്ടര്‍, ആനി സജി, മേഴ്സി വര്‍ഗീസ്, ആന്‍സി തോമസ്, അബ്ദുള്‍ ഷുക്കൂര്‍, എം.എ. സിദ്ദിഖ്, അഷറഫ് അപ്പാക്കുട്ടി, ഫിറോസ് ഖാന്‍, കെ.കെ. പ്രഭാകരന്‍, രഞ്ജന്‍ പുത്തന്‍പുരയില്‍, അജിത്ത് തോമസ്, ശ്രീകാന്ത് കളരിക്കല്‍, സുബൈര്‍ പത്തനംതിട്ട, രാജു നെടുവേലിമണ്ണില്‍, ഫാത്തിമ.എസ്, ജോസ് കൊടുന്തറ, ബൈജു ഭാസ്കര്‍, സി.കെ. അശോക് കുമാര്‍, മുഹമ്മദ് ഷാ, ബീജു മലയില്‍, സോജന്‍ ജോര്‍ജ്, മനോഷ് ഇലന്തൂര്‍, സജു ജോര്‍ജ്, ബാബു കൈമൂട്ടില്‍, വെല്‍ഗേറ്റ് രാജു, അനില്‍ കുമാര്‍, അനീഷ് ചക്കുംങ്കല്‍, മനോജ് ഡേവിഡ്, ശശിഭൂഷണ്‍, ടൈറ്റസ് മല്ലപ്പുഴശ്ശേരി, തോമസ് വര്‍ഗ്ഗീസ്, ജോയ് മല്ലപ്പുഴശ്ശേരി, അനില്‍ മാത്യു, ടെറിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.