Monday, May 5, 2025 7:39 pm

ശബരിമലയിലേക്ക് എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വർധന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിലേക്ക് എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവില്ല. തിരക്ക് വര്‍ധിച്ചെങ്കിലും ക്രമീകരണങ്ങളില്‍ തൃപ്തരായാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. വെള്ളിയാഴ്ച മാത്രം 87216 തീര്‍ഥാടകരാണ് സന്നിധാനത്ത് എത്തിയത്. ഇന്നലെയും തീര്‍ഥാടകരുടെ ഒഴുക്കായിരുന്നു. 73917 ഭക്തര്‍ ഇന്നലെ മാത്രം മലചവിട്ടി. വെള്ളി, ശനി ഞായര്‍ ദിവസങ്ങളില്‍ 10000 ന് മുകളില്‍ ആയിരുന്നു സ്‌പോട്ട് ബുക്കിംഗ്. മണ്ഡലകാലം ആരംഭിച്ച് ഒമ്പത് ദിവസം പിന്നിടുമ്പോള്‍ ആകെ എത്തിയവര്‍ ആറരലക്ഷമായി. ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000 കടന്നു. ഇതുവരെ ആറര ലക്ഷം ഭക്തരാണ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത്. വെര്‍ച്വല്‍ക്യൂ കാര്യക്ഷമമാക്കിയും ദിവസം 18 മണിക്കൂര്‍ ദര്‍ശനം അനുവദിച്ചുമാണ് സുഖദര്‍ശനം സാധ്യമാക്കിയത്. എന്നാല്‍ വെര്‍ച്ചല്‍ ക്യു വഴി എത്തുന്ന ഭക്തരില്‍ ഒരുവിഭാഗം തീയതിയും സമയവും കൃത്യമായി പാലിക്കാത്തത് കൂടുതല്‍ പേരുടെ അവസരം നഷ്ടപ്പെടുത്തുണ്ട്. ഇതിനുപുറമെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി വര്‍ധിപ്പിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയരുന്നു. മകര വിളക്ക് അടുത്തിരിക്കേ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചേക്കുമെന്നാണ് സൂചന.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടത്തിട്ട വൈസ് മെൻ ക്ലബ്‌ ഉത്ഘാടനം ചെയ്തു

0
ഇടത്തിട്ട : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജണിൽ സോൺ...

ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം രൂക്ഷമാകുന്നതിനിടയിൽ രണ്ടാം മിസൈൽ പരീക്ഷിച്ച് പാകിസ്താൻ

0
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം രൂക്ഷമാകുന്നതിനിടയിൽ രണ്ടാം...

അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ജൂൺ 25 ആചരിക്കുമെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൻ്റെ 50-ാം വാർഷിക ദിനമായ ജൂൺ 25ന് അടിയന്തരാവസ്ഥ...

തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം നടന്നു

0
എടത്വാ : തലവടി ടൗൺ ബോട്ട് ക്ലബ്, തലവടി ചുണ്ടൻ വള്ളം...