നമ്മുടെ ശരീരത്തില്‍ ആരോഗ്യം കൃത്യമാകാന്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമാകാന്‍ ആവശ്യമായ പല വൈറ്റമിനുകളും ധാതുക്കളുമെല്ലാമുണ്ട്. ഹീമോഗ്ലോബിന്‍ ഇതില്‍ പെടുന്നു. രക്തവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് ഇത്. ഹീമോഗ്ലോബിന്‍ ശരീരത്തില്‍ ആവശ്യമുള്ള ഒന്നാണ്. ഇതിന്റെ കുറവ് പൊതുവേ വിളര്‍ച്ചയ്ക്ക് കാരണമാകും. ഹീമോഗ്ലോബിന്‍ അളവ് കുറയുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഹീമോഗ്ലോബിന്‍ കൗണ്ട് കൂടുതലാകാന്‍ മരുന്നുകള്‍ നല്‍കാറുണ്ട്. അയേണ്‍ ഗുളികകളും ടോണിക്കുമാണ് നല്‍കുന്ന പ്രധാനപ്പെട്ട സപ്ലിമെന്റുകള്‍. ഇതല്ലാതെ ഇലക്കറികള്‍ അടക്കമുള്ള പല ഭക്ഷണ വസ്തുക്കളിലും അയേണ്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇവയും അയേണ്‍ ഉറവിടമാണ്. എന്നാല്‍ കുറയുന്നത് മാത്രമല്ല, ഹീമോഗ്ലോബിന്‍ കൂടുന്നതും അപകടമാണ്. പ്രത്യേകിച്ചും പുരുഷന്മാരില്‍ ഇതിന്റെ അളവ് 18ല്‍ കൂടുതലും സ്ത്രീകളില്‍ 17ല്‍ കൂടുതലും വന്നാല്‍.
നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും ഓക്‌സിജന്‍ എത്തിക്കുകയെന്നതാണ് ഹീമോഗ്ലോബിന്റെ പ്രധാന ജോലി. ശരീരത്തില്‍ ഓക്‌സിജന്‍ കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കൂടും. ഉദാഹരണമായി പുകവലി ശീലമുള്ളവര്‍ക്ക് ഇവരുടെ രക്തത്തിലേക്ക് നിക്കോട്ടിന്‍ എത്തി ഇവരുടെ ഹീമോഗ്ലോബിന് ഓക്‌സിജന്‍ വഹിച്ചു കൊണ്ട് പോകാനുള്ള കഴിവ് കുറയും. ഇവരില്‍ കൂടുതല്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇതുപോലെ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് കയറുകയോ താമസിക്കുകയോ ചെയ്യുകയാണെങ്കില്‍ പൊതുവേ ഓക്‌സിജന്‍ കുറയും. ഇവരില്‍ ഹീമോഗ്ലോബിന്‍ കുറയും. ഇതുപോലെ കൂര്‍ക്കം വലിയ്ക്കുന്നവരില്‍ ഹീമോഗ്ലോബിന്‍ കൂടും. ഇതിന് സ്ലീപ് ആപ്നിയ എന്നാണ് പറയുക. ഇതല്ലാതെ ഹൃദയത്തിന് താളപ്പിഴകളുണ്ടെങ്കിലും ഇതേ അവസ്ഥയുണ്ടാകും. ശ്വാസകോശത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അണുബാധ വരുന്ന അവസ്ഥയെങ്കില്‍ ഹീമോഗ്ലോബിന്‍ കൂടും. അലര്‍ജി, ചുമ എന്നിവ തുടര്‍ച്ചയായി വരുന്നവര്‍ക്ക് ഇതേ അവസ്ഥയുണ്ടാകും.
വൃക്കകളെ ബാധിയ്ക്കുന്ന പോളിസിസ്റ്റിക് കിഡ്‌നി പ്രശ്‌നമുള്ളവര്‍ക്കും ഹീമോഗ്ലോബിന്‍ അളവ് കൂടും. മജ്ജയിലാണ് ഹീമോഗ്ലോബിനുണ്ടാകുന്നത്. ഇവിടെ കോശങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍, ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ എല്ലാംതന്നെ ഹീമോഗ്ലോബിന്‍ കൂടാം. സ്റ്റിറോയ്ഡ് കലര്‍ന്ന മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചാലും ഇതേ പ്രശ്‌നമുണ്ടാകും. ഹീമോഗ്ലോബിന്‍ കൂടുതലാണെങ്കില്‍ ഇതിന്റെ കാരണം തിരിച്ചറിഞ്ഞ് അത് നിയന്ത്രിയ്ക്കണം. ഉദാഹരണത്തിന് പുകവലിയെങ്കില്‍ ഇത് നിയന്ത്രിയ്ക്കുക. ഇതിനൊപ്പം അയേണ്‍ കലര്‍ന്ന ഭക്ഷണങ്ങള്‍ നിയന്ത്രിയ്ക്കുക, ആവശ്യത്തിന് വെള്ളം കുടിയ്ക്കാം. സ്ഥിരം വ്യായാമം ചെയ്യാം. പ്രത്യേകിച്ചും ശ്വസന വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ഇത് ഏറെ ഗുണം നല്‍കും. ഹീമോഗ്ലോബിന്‍ സ്ഥിരം വര്‍ദ്ധിച്ച് നില്‍ക്കുകയാണെങ്കില്‍ ശരീരത്തിലെ അധികം രക്തം മൂന്നു മാസത്തില്‍ ഒരിക്കല്‍ നീക്കം ചെയ്യുന്ന മെഡിക്കല്‍ രീതിയും നിലവിലുണ്ട്.