വാസ്തുവിദ്യയെ പ്രമേയമാക്കി ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തിൽ ചിത്രകാരി വൃന്ദ സവേരി രൂപകൽപ്പന ചെയ്ത ഡൂഡിൽ അവതരിപ്പിച്ച് ഗൂഗിൾ. ത്രിവർണ പതാകയുടെ നിറങ്ങളിൽ അലങ്കരിച്ച പരമ്പരാഗത വാതിലുകളും ജനലുകളും ഡൂഡിലിൽ അവതരിപ്പിക്കുന്നു. പ്രധാനപ്പെട്ട സംഭവങ്ങളെയും ദിനങ്ങളെയുമെല്ലാം ഗൂഗിൾ ഇത്തരത്തിൽ ഡൂഡിലിലൂടെ ആദരിക്കാറുണ്ട്. ഏകദേശം രണ്ട് നൂറ്റാണ്ടുകൾ നീണ്ട അസമത്വത്തിനും മൗലികാവകാശങ്ങളുടെ അഭാവത്തിനും ശേഷം ഇന്ത്യയിലെ ജനങ്ങൾ സ്വയം ഭരണവും പരമാധികാരവും ആഗ്രഹിച്ചു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം സാധ്യമായി. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്ഥിരോത്സാഹവും ത്യാഗവും ഫലം കാണുകയായിരുന്നെന്നും ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. 2047ലെത്തുമ്പോൾ ഒരു വികസിത രാഷ്ട്രത്തിന്റെ കാഴ്ചപ്പാടിന്റെ പ്രതീകമായി ‘വികസിത് ഭാരത്’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ തീം. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷമായ 2047-ഓടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത കാണിക്കുന്നതിനാണ് തീം ശ്രമിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1