Saturday, March 29, 2025 4:59 am

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷമാക്കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷമാക്കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകിയ ഭക്ഷ്യ വിഭവങ്ങളും ത്രിവർണ്ണമയമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരംഗ ജ്വാലയൊരുക്കി സമാനതകളില്ലാത്ത ആഘോഷമാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽസംഘടിപ്പിച്ചത്. സ്വാതന്ത്ര്യപ്പുലരിയിൽ ഒരു കിലോ മീറ്ററോളം നീളം വരുന്ന ത്രിവർണ്ണ നിറത്തിൽ ചലിക്കുന്ന പതാകയുടെ ഭാഗമായി കുട്ടികൾ അണി നിരന്നു.

വിദ്യാർത്ഥികളെ ദേശീയ പതാകയിലെ നിറങ്ങളുടെ ഗ്രൂപ്പുകളായി തിരിച്ചാണ് പതാക ഒരുക്കിയത്. ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു തൊപ്പികൾ ധരിച്ചും ബലൂണുകളും വർണ്ണക്കുടകളും കയ്യിലേന്തിയുമാണ് കുട്ടികൾ ദേശീയ പതാകയുടെ മാതൃകയായി മാറിയത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഇതേ വേഷവിധാനങ്ങളോടെ അണിനിരന്നപ്പോൾ ഗ്രാമ വീഥി ത്രിവർണ്ണ സാഗരമായി. വെച്ചൂച്ചിറ കവല മുതൽ മാർക്കറ്റ് ജങ്ക്ഷൻ വരെയാണ് കുട്ടികൾ ചലിക്കുന്ന പതാകയായി അണിനിരന്നത്. തീർന്നില്ല വിദ്യാലയത്തിലെ ത്രിവർണ്ണ കൗതുകങ്ങൾ. കുട്ടികൾക്ക് വിതരണം ചെയ്ത ഭക്ഷ്യ വിഭവങ്ങളും ത്രിവർണ്ണ മയം തന്നെ ആയിരുന്നു. കുട്ടികൾക്കായി ത്രിവർണ്ണ ശീതള പാനീയം വിതരണം ചെയ്യുകയും ത്രിവർണ്ണ വെജിറ്റബിൾ സലാഡ്.

ത്രിവർണ്ണ പുട്ട് എന്നിവയും സ്വാതന്ത്ര്യ ദിനത്തിൽ ഒരുക്കിയത് ഏറെ ആകർഷണീയവും കൗതുകകരവുമായിരുന്നു. വിദ്യാലയത്തിലെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. റാലി അജു വെച്ചൂച്ചിറ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ് രമാ ദേവി ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ രാജി വിജയകുമാർ, ഷാജി കൈപ്പുഴ, എം. ജെ. ജിനു,ടി കെ രാജൻ പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്,അനയ സിബി, ആർസൂ സൂസൻ ജോർജ്, ഗൗരി എസ് നായർ എന്നിവർ പ്രസംഗിച്ചു. പി. ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ്‌ ഷൈനി ബോസ്, പി ടി മാത്യു, ഇ. ജെ. മത്തായി,ജോജി തോമസ് വർക്കി, എം. ജെ ബിബിൻ, എസ് സാം രാജ്, അനീഷ് പീടികപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും ശ്രദ്ധേയമായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മ്യാൻമറിനെ സഹായിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്ടൺ : തായ്‌ലൻഡിനെ പിടിച്ചുകുലുക്കിയ വൻ ഭൂകമ്പത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും...

സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നതിനെ പറ്റി അറിയില്ല : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷം...

കര്‍ണാടകയിലെ കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍

0
ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന...

40-കാരിയെ പട്ടാപകൽ പിക്കപ്പ് വാനില്‍ കയറ്റി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയിൽ

0
കൊല്ലം : കൊല്ലം കുന്നത്തൂരിൽ മീൻവാങ്ങി നടന്നുപോയ 40-കാരിയെ പട്ടാപകൽ പിക്കപ്പ്...