റാഞ്ചി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.എം.എമ്മും 70 സീറ്റിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ ആർ.ജെ.ഡിയിലെ അതൃപ്തി. രണ്ട് പ്രബലകക്ഷികൾ ചേർന്ന് ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് ആർ.ജെ.ഡി വക്താവ് മനോജ് കുമാർ ഝാ പറഞ്ഞു. തങ്ങൾക്ക് നൽകാമെന്ന് പറഞ്ഞ സീറ്റുകളുടെ എണ്ണത്തിൽ നിരാശയുണ്ട്. തങ്ങളുമായി സംസാരിച്ചല്ല സീറ്റ് വിഭജനം നടത്തിയത്. എല്ലാ വഴികളും മുന്നിൽ തുറന്നുകിടക്കുന്നുണ്ട്. സ്വന്തം നിലയിൽ ബി.ജെ.പിയെ തോൽപിക്കാൻ കഴിയുന്ന 15 മുതൽ 18 സീറ്റുകൾവരെ പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഏഴ് സീറ്റിലാണ് പാർട്ടി മത്സരിച്ചത്. ഇതിൽ അഞ്ചെണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തി. സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് സഖ്യകക്ഷികളുമായുള്ള ചർച്ചയിലാണ് കോൺഗ്രസും ജെ.എം.എമ്മും. ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. ആകെയുള്ള 81 സീറ്റിൽ കോൺഗ്രസും ജെ.എം.എമ്മും 70 എണ്ണത്തിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വികസന പ്രവർത്തനങ്ങളുടെ ബലത്തിൽ ജെ.എം.എം നേതൃത്വത്തിലുള്ള സർക്കാർ അധികാരം നിലനിർത്തുമെന്ന് സോറൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശേഷിക്കുന്ന 11 സീറ്റുകളുടെ കാര്യത്തിൽ സഖ്യകക്ഷികളായ ആർ.ജെ.ഡി, ഇടതുപാർട്ടികൾ എന്നിവയുമായി ചർച്ച നടന്നുവരികയാണ്. നവംബർ 13നും 20നും രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23ന് വോട്ടെണ്ണൽ നടക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1