ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്കിലെ മറുപടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് താക്കീതുമായി ചൈന. തങ്ങള്‍ക്ക് പാകിസ്ഥാന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അതിര്‍ത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുതെന്നും ചൈന. ഇന്ത്യയിലെ നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നെന്നും ചൈന ആരോപിച്ചു.
അതിര്‍ത്തി പ്രശ്നങ്ങള്‍ക്കിടെ ഇന്നലെ ലഡാക്കിലെത്തിയ പ്രധാനമന്ത്രി ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പാണ് നല്‍കിയത്. രാഷ്ട്ര വിപുലീകരണ വാദികളെ ലോകം ഒന്നിച്ചു നിന്ന് ചെറുത്തിട്ടുണ്ടെന്ന് മോദി ചൈനയെ ഓര്‍മ്മിപ്പിച്ചു. ഭാരത മാതാവിനെ സംരക്ഷിക്കാന്‍ സൈനികര്‍ക്കൊപ്പം രാജ്യം ഉറച്ചു നില്ക്കും. ധീരന്‍മാര്‍ക്കേ സമാധാനം ഉറപ്പാക്കാനാകു എന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു.
ലേക്കടുത്തെ നിമ്മു സൈനിക ക്യാമ്പിലാണ് നരേന്ദ്ര മോദി സൈനികരോട് സംസാരിച്ചത്. ഗല്‍വാനില്‍ ജീവന്‍ നല്‍കിയ ധീരസൈനികര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ലോകം ഇന്ത്യയുടെ സൈനികരുടെ ധൈര്യവും സാഹസികതയും കണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. ലഡാക്കിലെ ഓരോ കല്ലിനും ഇന്ത്യയുടെ വേര്‍പെടുത്താനാകാത്ത ഘടകമാണെന്ന് അറിയാം. രാഷ്ട്രവിപുലീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ ഒറ്റപ്പെട്ട ചരിത്രമേ ഉള്ളു എന്നും ചൈനയ്ക്ക് മോദി മുന്നറിയിപ്പ് നല്‍കി.