ലോകത്ത് അതിവേഗം വളരുന്ന വാഹന വിപണിയാണ് ഇന്ത്യ. രാജ്യത്തിന്റെ ഓട്ടോ വ്യവസായത്തിന്റെ ശേഷി മനസ്സിലാക്കിയാണ് ആഗോള വാഹന ഭീമന്‍മാരായ ടെസ്‌ലയടക്കം സാധ്യതകള്‍ മുതലെടുക്കാനായി രംഗത്ത് വന്നത്. ഇന്ത്യയില്‍ ഇവി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ടെസ്‌ല ദീര്‍ഘനാളായി കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചയിലാണ്. ഇന്ത്യന്‍ എന്‍ട്രിയുടെ ഭാഗമായി ടെസ്‌ല പൂനെയില്‍ ഓഫീസ് തുറന്നതും വലിയ വാര്‍ത്തയായിരുന്നു.ഇന്ത്യന്‍ വിപണിയില്‍ ടെസ്ല അതീവ താല്‍പ്പര്യം കാണിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് തങ്ങളുടെ ഉല്‍പ്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറുള്ള ഇവി നിര്‍മ്മാതാക്കള്‍ക്ക് ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുള്ള ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഇവി ഉല്‍പ്പാദനശേഷി കുത്തനെ ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് കാര്യമായ ഉത്തേജനം നല്‍കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
40,000 ഡോളറിന് മുകളിലുള്ള കാറുകള്‍ക്ക് 100 ശതമാനവും ബാക്കിയുള്ളവയ്ക്ക് 70 ശതമാനവുമാണ് നിലവില്‍ നികുതി. കുറഞ്ഞത് 40 ശതമാനം വാഹനങ്ങളെങ്കിലും പ്രാദേശികമായി നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധരാകുന്ന വാഹന നിര്‍മാതാക്കളുടെ ഇവി ഇറക്കുമതി തീരുവ 100 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സ്രോതസ്സുകളുടെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്ലയെയും മറ്റ് ആഗോള വാഹന നിര്‍മ്മാതാക്കളെയും ഇന്ത്യയില്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ആകര്‍ഷിക്കുന്നതിനുള്ള ശ്രമമായാണ് ഈ നീക്കം കാണുന്നത്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഒരു വര്‍ഷത്തിലേറെയായി ടെസ്ല കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണമാണ് അത് നടക്കാത്തത്. ഇത്തരമൊരു നയം സ്വീകരിക്കുകയാണെങ്കില്‍, അത് ഇറക്കുമതി ചെയ്ത ഇവികളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കും. ടെസ്ലയ്ക്കപ്പുറം ആഗോള വാഹന നിര്‍മ്മാതാക്കള്‍ക്ക് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയിലേക്ക് രംഗപ്രവശേനം ചെയ്യാനും ഇത് വഴി തുറക്കും. മൊത്തം കാര്‍ വില്‍പ്പനയുടെ രണ്ട് ശതമാനം മാത്രമതാണ് ഇവിടെ ഇവി വില്‍പ്പന. എന്നിരുന്നാലും വിപണി അതിവേഗം വളരുന്നുണ്ട്. പ്രാദേശികമായി നിര്‍മിക്കാന്‍ പോകുന്ന എന്‍ട്രി ലെവല്‍ കാര്‍ മാത്രമല്ല അതിന്റെ മുഴുവന്‍ മോഡലുകളും ഇന്ത്യയില്‍ വില്‍ക്കാന്‍ പുതിയ നയം ടെസ്‌ലയെ സഹായിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033