ദില്ലി : കൊവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി. കേരളവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വാക്സീസീൻ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾക്കൊപ്പം തുടർ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും. 12 മണിക്ക് ഓക്സിജൻ നിർമ്മാണ കമ്പനി മേധാവികളേയും പ്രധാനമന്ത്രി കാണുന്നുണ്ട്. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദ്ദേശങ്ങൾ വിലയിരുത്തുന്ന പ്രധാനമന്ത്രി ഉത്പാദനം കൂട്ടാനുള്ള നിർദ്ദേശവും മുൻപോട്ട് വെയ്ക്കും.
ആശങ്കയായി കൊവിഡ് വ്യാപനം ; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി
RECENT NEWS
Advertisment