ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,883 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 38,53,407 ആയി. ഒറ്റ ദിവസത്തിനിടെ 1,043 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 67,376. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 8,15,538 പേർ ചികിത്സയിലാണ്. ഇതുവ രെ 29,70,493 പേർ രോഗമുക്തരായി.
രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 8,25,739 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിൽ 4,55,531 കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 4,39,959 പേർക്കും കർണാടകയിൽ 3,61,341 പേർക്കുമാണ് രോഗം.