ന്യൂഡല്‍ഹി : കുതിച്ചുയര്‍ന്ന് രാജ്യത്തെ കോവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്കാണ്. 3,980 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നത് ആശ്വാസം പകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോര്‍ഡ് വര്‍ധനവുമായി പുതിയ കണക്കുകള്‍ വന്നിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹാരാഷ്ട്ര – 57,640
കര്‍ണാടക -50,112
കേരളം – 41,953
ഉത്തര്‍പ്രദേശ് -31,111
തമിഴ്നാട് -23,310
പുതിയ കോവിഡ് കേസുകളില്‍ 49.52 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നുമാണ് 13.98 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 920 പേരാണ് ഇവിടെ മരിച്ചത്. ഉത്തര്‍പ്രദേശില്‍ ഇന്നലെ 353 പേര്‍ കോവിഡ് ബാധിതരായി മരിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.