ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയവരുടെ എണ്ണം 55.62 ലക്ഷമായി. പുതുതായി 75,083 പേര്‍ക്ക് കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു.
1053 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 88,935 ആയി. 9.75 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 44.97 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
24 മണിക്കൂറിനിടെ 1,01,468 പേര്‍ക്കാണ് രോഗം ഭേദമായത്. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് രാജ്യത്ത് ഇത്രയധികം പേര്‍ രോഗമുക്തരാകുന്നത്. കഴിഞ്ഞ തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് വരികയാണ് എന്നതും ശ്രദ്ധേയമാണ്. നിലവില്‍ രോഗമുക്തി നിരക്ക് 80.86% ആണ്.