ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തത് 46,791 കോവിഡ് കേസുകൾ. ജൂലൈ അവസാനത്തിനുശേഷം രോഗികൾ അരലക്ഷത്തിലും താഴെ എത്തുന്നത് ആദ്യമായിട്ടാണ്. അതേസമയം രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തോട് അടുക്കുകയാണ്. 75,97,064 ആണ് നിലവിലെ രോഗബാധിതരുടെ എണ്ണം.
എന്നാൽ ഇവരിൽ 7,48,538 പേർ മാത്രമാണ് നിലവില്‍ ചികില്‍സയിലുള്ളത്. 67,33,329 പേരും രോഗമുക്തി നേടി. ഇന്നലെ രോഗമുക്തി നേടിയവരിലും 69,721 പേരാണ് ഇന്ന് രോഗമോചിതരായത്. 587 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 1,15,197 ആയി. കോവിഡ് രോഗികളുടെ എണ്ണത്തിൽ യുഎസിനും പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മരണസംഖ്യയിൽ മൂന്നാം സ്ഥാനത്തും. യുഎസ് ഒന്നാമതും ബ്രസീൽ രണ്ടാമതുമാണ്.