ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,881 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 517 പേര്‍ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 80,40,203 ആയി. 1,20,527 പേര്‍ മരണമടഞ്ഞു.
നിലവില്‍ ചികിത്സയിലുള്ളത് 6,03,687 പേരാണ്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 7116 എണ്ണം കുറവാണ്. 56,480 പേര്‍ ഇന്നലെ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 73,15,989 ആയി. രാജ്യത്ത് കൊവിഡ് മുക്തിനിരക്ക് 90.99% ആണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 10,75,760 കൊവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 10,65,63,440 സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു.