ന്യൂഡല്‍ഹി : രാജ്യത്ത് പുതിയതായി 22,272 കോവിഡ് 19 കേസുകള്‍കൂടി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച കോവിഡ് ബാധിച്ച് 251 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 22,274 പേരുടെ രോഗമുക്തിയും ശനിയാഴ്ച രേഖപ്പെടുത്തി.
നിലവില്‍ ഇന്ത്യയിലെ രോഗബാധിതരുടെ ആകെ എണ്ണം 1,01,69,118 ആണ്. 2,81,667 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ആകെ മരണസംഖ്യ 1,47,343 ആയിട്ടുണ്ട്.