ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,652 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,36,926 ആയി ഉയർന്നു. ഒറ്റ ദിവസത്തിനിടെ 977 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 53,866 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 6,86,395 പേർ ചികിത്സയിലാണ്. ഇതുവരെ 20,96,665 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 6,28,642 ആയി. തമിഴ്നാട്ടിൽ 3,55,449 കേസുകളും ആന്ധ്രാപ്രദേശിൽ 3,16,003 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ ആകെ കേസുകൾ 2,49,590 ആയി. ഉത്തർപ്രദേശിൽ 1,67,510 പേർക്കും ഡൽഹിയിൽ 1,56,139 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.