ന്യൂഡൽഹി : രാജ്യത്ത് 21821 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 299 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. 26139 പേർ കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇതുവരെ രാജ്യത്ത് 1,02,66674 പേരാണ് കോവിഡ് ബാധിതരായത്. ഇതിൽ 2,57,656 പേർ ചികിത്സയിൽ തുടരുമ്പോൾ 98,60,280 പേർ കോവിഡ് മുക്തരായി. ഇതുവരെ രാജ്യത്ത് 1,48738 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്.