ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 13,788 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി 145 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,52,419 ആയി. 2,08,012 പേരാണ് നിലവിൽ രോഗം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
ഇതുവരെ ആകെ 1,05,71,773 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,02,11,342 പേർ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് വാക്സീൻ ദൗത്യത്തിന്റെ രണ്ടാം ദിനം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 17,000 പേർക്ക് കുത്തിവെയ്പ് എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ പ്രതിരോധ കുത്തിവെയ്പ് എടുത്തവരുടെ എണ്ണം 2.24 ലക്ഷമായി.