ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത് 11,427 പേര്‍ക്ക്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,07,57,610 ആയി.
24 മണിക്കൂറിനിടെ 11,858 കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,04,34,983 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,68,235 ആണ്. 118 കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,54,392 ആയി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടതൽ കൊവിഡ് കേസുകളുള്ളത്. തൊട്ടു പിന്നാലെ കർണാടകയും കേരളവുമാണ്. കൊവിഡ് രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്രാ പ്രദേശും, തമിഴ്നാടും ഉണ്ട്. അതേസമയം കോവിഡ് വാക്‌സിന്റെ രണ്ടാ ഘട്ട വിതരണം ഞായറാഴ്ച സൂറത്തില്‍ ആരംഭിച്ചു. മുന്‍ നിര കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കിയാവും രണ്ടാം ഘട്ട വിതരണം.